News n Views

നെതര്‍ലാന്‍ഡ്‌സിന് നാല്‍പ്പതിനായിരം നഴ്‌സുമാരെ വേണം,നല്‍കാമെന്ന് മുഖ്യമന്ത്രി 

THE CUE

നാല്‍പ്പതിനായിരം നഴ്‌സുമാരുടെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ നെതര്‍ലാന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ബര്‍ഗ്. കേരളത്തില്‍ നിന്നുളള നഴ്‌സുമാരുടെ സേവനം മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഡല്‍ഹി കേരള ഹൗസിലെ കൂടിക്കാഴ്ചയിലാണ് പിണറായി വിജയന്‍ സന്നദ്ധത അറിയിച്ചത്. നെതര്‍ലാന്‍ഡ്‌സില്‍ ആവശ്യമായ തോതില്‍ നഴ്‌സുമാരെ കിട്ടാനില്ലെന്ന് സ്ഥാനപതി അറിയിച്ചു. നിലവില്‍ നാല്‍പ്പതിനായിരത്തോളം ഒഴിവുണ്ട്. നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുകയാണെന്നും അദ്ദേഹം കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതോടെയാണ് കേരളത്തില്‍ നിന്ന് നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാമെന്ന് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിച്ച് നടപ്പാക്കാന്‍ റസിഡന്റ് കമ്മീഷണര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കി. മലയാളികളായ നഴ്‌സുമാരുടെ അര്‍പ്പണബോധം ശ്രദ്ധേയമാണെന്ന് സ്ഥാനപതി പ്രശംസിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണവും തുറമുഖ വികസനവും അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി. റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്‍പ്പനയ്ക്കും വികസനത്തിനും ധാരണയായി.

നീണ്ടകര, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ സമുദ്രപഠനകേന്ദ്രങ്ങളെ പോഷിപ്പിക്കാനും നടപടികളെടുക്കും. കൂടാതെ സംസ്ഥാന പുരാവസ്തു വകുപ്പും നെതര്‍ലാന്‍ഡ്‌സ് നാഷണല്‍ ആര്‍ക്കൈവ്‌സും സംയുക്തമായി കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വിപുലീകരിക്കും. നെതര്‍ലാന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17,18 തിയ്യതികളില്‍ സംസ്ഥാനത്തെത്തുമെന്നും മാര്‍ട്ടിന്‍ വാന്‍ ഡെന്‍ബര്‍ഗ് അറിയിച്ചു. 15-20 അംഗ പ്രതിനിധി സംഘവും ഒപ്പമുണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷന്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും നെതര്‍ലാന്‍ഡ്‌സ് സ്ഥാനപതി അറിയിച്ചു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT