News n Views

‘നെറ്റ്ഫ്‌ളിക്‌സില്‍ ഹിന്ദു ഫോബിയ’, സേക്രഡ് ഗെയിംസും,ലൈലയും,ഘൗളും മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ശിവസേനാ നേതാവിന്റെ പരാതി 

THE CUE

നെറ്റ്ഫ്ളിക്സ് സീരീസുകള്‍ ഹിന്ദുക്കളെയും ഇന്ത്യയെയും ലോകത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതിയുമായി ശിവസേന നേതാവ്. സംഘടനയുടെ മഹാരാഷ്ട്ര ഐടി സെല്‍ വിഭാഗത്തിലെ രമേഷ് സോളങ്കിയാണ് മുംബൈ എല്‍ടി മാര്‍ഗ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. സേക്രഡ് ഗെയിംസ്, ലൈല, ഘോല്‍ തുടങ്ങിയ സീരീസുകള്‍ ഹിന്ദുക്കളെയും ഇന്ത്യയെയും ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് സോളങ്കിയുടെ വാദം.

അമേരിക്ക ആസ്ഥാനമായ ഓണ്‍ലൈന്‍ സ്ട്രീമിങ് സംവിധാനമായ നെറ്റ്ഫ്ളിക്സിന്റെ മിക്ക പരിപാടികളും രാജ്യത്തെ അന്താരാഷ്ട തലത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നവയാണ്.ഹിന്ദുഫോബിയയാണ് മിക്ക പരിപാടികളുടെയും ഉള്ളടക്കം. ഈ സാഹചര്യത്തില്‍ ഇത്തരം പരിപാടികളുടെ സംപ്രേഷണാനുമതി റദ്ദാക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ശിവസേന നേതാവ് ആവശ്യപ്പെടുന്നു.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ അനുരാഗ് കശ്യപ് സംവിധായകനായ സേക്രഡ് ഗെയിംസ് ദേശവിരുദ്ധമാണെന്നാരോപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ അകാലി ദല്‍ നേതാവും ഡല്‍ഹി നിയമസഭാംഗവുമായ മന്‍ജീന്ദര്‍ സിങ്ങ് സിര്‍സയും രംഗത്തെത്തിയിരുന്നു. സീരീസില്‍ മതവികാരവും ഹിന്ദു ചിഹ്നങ്ങളെയും അപമാനിക്കുവാനായി സീനുകള്‍ അനുരാഗ് കശ്യപ് മനപ്പൂര്‍വം ഉള്‍പ്പെടുത്തിയെന്നായിരുന്നു ആരോപണം.

രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെയും ഹിന്ദു തീവ്രവാദത്തിനെതിരെയെല്ലാം ശക്തമായ വിമര്‍ശനമുന്നയിക്കുന്നതായിരുന്നു സേക്രഡ് ഗെയിംസിന്റെ ഈ വര്‍ഷം പുറത്തിറങ്ങിയ രണ്ടാം സീസണ്‍. ആര്യവര്‍ത്ത എന്ന സാങ്കല്‍പ്പിക രാജ്യത്തില്‍ ഭരണകൂടം ആളുകള്‍ക്ക് മേല്‍ പ്രാകൃതമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും മനുഷ്യരെ വിവേചനപൂര്‍വ്വം തരംതിരിച്ചു ഭരിക്കാന്‍ ശ്രമിക്കുന്നതുമെല്ലാമായിരുന്നു ദീപ മേഹ്ത സംവിധാനം ചെയ്ത ലെയ്‌ല.

രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെയും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെയും മോഡിക്ക് കത്തയച്ച 49 പേരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നടത്തിയ ട്വീറ്റിനെ തുടര്‍ന്ന് അനുരാഗ് കശ്യപിനും കുടുംബത്തിനും നേരെ ഭീഷണികളുണ്ടായിരുന്നു. തുടര്‍ന്ന് കശ്യപ് ട്വിറ്റര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT