ഗുജറാത്ത് കലാപക്കേസ് അന്വേഷിച്ച നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ്. 2002ലെ കലാപം സൂത്രിതമല്ലെന്നും മുഖ്യമന്ത്രി ആയിരുന്ന മോദി കലാപം തടയാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ട്. ഐപിഎസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിന്റെ ആരോപണം കള്ളവെന്നും റിപ്പോര്‍ട്ടര്‍ പരാമര്‍ശം. റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ വെച്ചു.
റിട്ടയേര്‍ഡ് ജസ്റ്റിസ് ജി ടി നാനാവതി, അക്ഷയ് മേത്ത എന്നിവരടങ്ങിയ കമ്മീഷന്‍ 2014ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്മീഷന്റെ രണ്ടാം റിപ്പോര്‍ട്ടാണിത്.
2002ലെ കലാപത്തില്‍ 1000ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. മുസ്ലീം വിഭാഗത്തിലുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. 2002ലാണ് കമ്മീഷനെ നിയോഗിച്ചത്. 24 തവണ അവധി നീട്ടി ചോദിച്ച കമ്മിഷന്‍ 2008ലാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
2014ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേലിന് നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്ത് വിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിലുണ്ടായ തീപ്പിടിത്തത്തില്‍ 59 കര്‍സേവകര്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്ന് കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം