News n Views

5 രൂപ അംഗത്വ ഫോമിന്റെ മറുഭാഗം വായിച്ചപ്പോള്‍ ബിജെപിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയെന്ന് അബ്ദുള്ളക്കുട്ടി 

THE CUE

ബിജെപി അംഗത്വ ഫോമിന്റെ മറുഭാഗം വായിച്ചപ്പോള്‍ ആ പാര്‍ട്ടിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറിയെന്ന് എപി അബ്ദുള്ളക്കുട്ടി. ജെപി നഡ്ഡയില്‍ നിന്നാണ് അഞ്ചുരൂപ അംഗത്വം കൈപ്പറ്റിയത്. ആ കടലാസിന്റെ പിന്‍ഭാഗം വായിച്ചുനോക്കിയപ്പോള്‍, ഇത്രയും കാലം ബിജെപിയെ തെറ്റിദ്ധരിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞു. കണ്ണൂരില്‍ ബിജെപി സ്വീകരണയോഗത്തിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍. ഏകാത്മക മാനവ ദര്‍ശനവും ഗാന്ധിദര്‍ശനവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നാണ് ബിജെപി അംഗത്വ ഫോമിന്റെ പിറകില്‍ വിശദീകരിക്കുന്നതെന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, എപി അബ്ദുള്ളക്കുട്ടി ദ ക്യുവിനോട് പറഞ്ഞു.

ഇതുവായിച്ചപ്പോള്‍ ബിജെപിയെക്കുറിച്ചുള്ള തന്റെ തെറ്റിദ്ധാരണകള്‍ മാറിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഭാരതത്തിന്റെ പൈതൃകവും ദേശീയതയുമാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വിഭജന കാലത്ത് മുഹമ്മദലി ജിന്നയെ എതിര്‍ക്കുകയും ഇന്ത്യയുടെ ദേശീയ വീക്ഷണം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തവരാണ് ഖാന്‍ അബ്ദുള്‍ഗാഫര്‍ ഖാന്‍, അബുള്‍ കലാം ആസാദ് എന്നിവര്‍. ആ ചരിത്രം ആവര്‍ത്തിക്കുകയാണ്. അതിനാല്‍ താന്‍ ദേശീയ മുസ്ലിം എന്ന പദം ബോധപൂര്‍വ്വം തന്നെ ഉപയോഗിച്ചതാണെന്നും അബ്ദുള്ളക്കുട്ടി സ്വീകരണ യോഗത്തില്‍ പ്രസ്താവിച്ചിരുന്നു. ബിജെപിയുടെ ഭാഗമാകാനായത് തന്റെ മുജ്ജന്‍മ സുകൃതമാണ്‌.

പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് അച്ചടക്ക നടപടി നേരിടുന്ന ലോകത്ത ആദ്യത്തെ ആളായിരിക്കും താനെന്നും രാഷ്ട്രീയരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കള്‍ തന്നോട് സ്‌നേഹപൂര്‍വം ഉപദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. നരേന്ദ്രമോദിയെ വാഴ്ത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ ബിജെപി പ്രവേശനത്തെ പരോക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയിട്ടുണ്ട്. ചില സമുദായങ്ങളില്‍പ്പെട്ടവര്‍ അടുത്തിടെയായി ബിജെപിയില്‍ ചേരുന്നത് അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കായാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പക്ഷേ അത് നല്‍ക്കാലം നോക്കുന്നില്ലെന്നും പാര്‍ട്ടിയുടെ അംഗബലം വര്‍ധിക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു പരാമര്‍ശം.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT