ബിജെപിയെ മുസ്ലീങ്ങളുടെ നിത്യ ശത്രുവായി കാണുന്നില്ലെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമര്‍ ഫൈസി മുക്കം. എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഭരണം കൊണ്ടുവരികയാണെങ്കില്‍ ബിജെപിക്ക് എന്താണ് തരക്കേടെന്നും അദ്ദേഹം ചോദിച്ചു. ചില പരിപാടികളിലും വിഷയങ്ങളിലും ബിജെപിയോട് എതിര്‍പ്പുണ്ടാകുമെന്നല്ലാതെ നല്ല ഭൂരിപക്ഷമുള്ള ആ പാര്‍ട്ടി നല്ല ഭരണം കൊണ്ടുവന്നാല്‍ മുസ്ലീങ്ങള്‍ സ്വാഗതം ചെയ്യും.ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകുന്നത് ഏറെ ആഹ്ലാദകരമാണെന്നും ഉമര്‍ ഫൈസി മുക്കം പറയുന്നു.
ഉന്നത സ്ഥാനത്ത് ഒരു മുസ്ലിം വരികയെന്നത് സമുദായത്തിനും പിന്നോക്ക വിഭാഗങ്ങള്‍ക്കും ഏറെ സന്തോഷകരമാണ്. ആ നിലയ്ക്ക് മുഹമ്മദ് ആരിഫ് ഖാനെ സ്വാഗതം ചെയ്യുന്നു. കാര്യനിര്‍വഹണത്തില്‍ അദ്ദേഹത്തിന് നീതിയുക്തമായി പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ബിജെപി കേന്ദ്രം ഭരിക്കുമ്പോള്‍ മുസ്ലിം മതസ്ഥനെ ഗവര്‍ണറായി നിയമിക്കുന്നു എന്നതില്‍ വിരോധാഭാസം കാണേണ്ടതില്ല. ബിജെപിയെ മുസ്ലിങ്ങളുടെ നിത്യശത്രുവായി ആരും കാണുന്നില്ലെന്നുമായിരുന്നു ഉമര്‍ ഫൈസിയുടെ പരാമര്‍ശം. യെസ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.