News n Views

പിഴ പകുതിയാക്കാന്‍ ആലോചന; മദ്യപിച്ച് വാഹനമോടിച്ചാല്‍ ഉയര്‍ന്ന തുക തന്നെ 

THE CUE

മോട്ടോര്‍ വാഹന നിയമഭേദഗതിയിലൂടെ വര്‍ധിപ്പിച്ച പിഴത്തുക പകുതിയായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന. നിയമലംഘകരില്‍ നിന്ന് ഈടാക്കേണ്ട ഫൈന്‍ സംബന്ധിച്ച് തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. അതുവരെ ഉയര്‍ന്ന പിഴ ഈടാക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. പിഴ ചുമത്താതെ ബോധവല്‍ക്കരണമാണ് ഇക്കാലയളവില്‍ നടത്തുക. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പുതിയ നിരക്കിന്റെ പകുതിയാണ് ഈടാക്കുന്നത്. ഈ രീതി പിന്‍തുടരുന്നതാകും ഉചിതമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് ഫൈനില്‍ ഇളവ് വരുത്തില്ല. പിഴത്തുക സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും എകെ ശശീന്ദ്രന്‍ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. എന്തുവന്നാലും ഉയര്‍ന്ന നിരക്ക് പുനസ്ഥാപിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. മോട്ടോര്‍ വാഹന നിയമത്തില്‍ പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമോപദേശം തേടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ച സാഹചര്യത്തിലാണ് നീക്കം.

ബിജെപി ഭരണത്തിലുള്ള മഹാരാഷ്ട്ര, ബിഹാര്‍, ഗോവ, സംസ്ഥാനങ്ങള്‍ പിഴത്തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റോഡുകള്‍ നന്നാക്കിയ ശേഷമേ ഉയര്‍ന്ന തുക ഈടാക്കൂവെന്ന് ഗോവ ഗതാഗതമന്ത്രി വ്യക്തമാക്കുകയും ചെയ്തു. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡകരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമോപദേശം ലഭിച്ചുകഴിഞ്ഞശേഷമേ ഇതില്‍ ഔദ്യോഗിക അറിയിപ്പുണ്ടാകൂവെന്നാണ് വിവരം.

ഷാർജ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

SCROLL FOR NEXT