പാരമ്പര്യ ചികിത്സകന്‍ എന്ന് അവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍. അംഗീകാരമില്ലാത്ത ചികിത്സയുടെ മറവില്‍ പണം തട്ടിയതിന് കായംകുളം പൊലീസിന്റേതാണ് നടപടി. അംഗീകാരമില്ലാത്ത ചികിത്സ നടത്തി, 13 കാരന്റെ മാതാപിതാക്കളില്‍ നിന്ന് 13,000 രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റെന്ന് കായംകുളം എസ്‌ഐ സുനുമോന്‍ ദ ക്യുവിനോട് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ അറസ്റ്റിന് കളമൊരുങ്ങുകയായിരുന്നു. കൗമാരക്കാരനെ സോറിയാസിസ് ആണെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും രോഗം മാറില്ലെന്ന് പറഞ്ഞ് കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും പരാതിയിലുണ്ട്. അംഗീകാരമില്ലാത്ത ചികിത്സ തടയുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും വ്യക്തിധിപക്ഷേപത്തിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് പൊലീസ് നടപടി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം