News n Views

മോദി ഭരണത്തില്‍ 5 വര്‍ഷത്തിനിടെ മുറിച്ചുമാറ്റിയത് ഒരു കോടിയിലേറെ മരങ്ങള്‍; ‘ബിജെപി രാജ്യത്തിന്റെ ഭാവി നശിപ്പിക്കുന്നു’ 

THE CUE

നരേന്ദ്രമോദി ഭരണത്തില്‍ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മുറിച്ചുമാറ്റിയത്ഒരു കോടിയിലേറെ മരങ്ങള്‍.2014 മുതല്‍ ഇതുവരെ 1,09,75,844 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രി ബാബുല്‍ സുപ്രിയോയാണ് ലോക്‌സഭയില്‍ വെട്ടിയ മരങ്ങളുടെ കണക്ക് അവതരിപ്പിച്ചത്. ലോക്‌സഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്തുവിട്ടത്. 2018-2019 കാലയളവിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയത്. ഇക്കാലയളവില്‍ മാത്രം 26.91 ലക്ഷം മരങ്ങള്‍ വെട്ടിയിട്ടുണ്ട്.

അതേസമയം കാട്ടുതീ മൂലംനഷ്ടമായ മരങ്ങളുടെ എണ്ണം ലഭ്യമല്ലെന്ന്ബാബുല്‍ സുപ്രിയോ വ്യക്തമാക്കി. ഇതിന്റെ കണക്ക് മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2014-15 ല്‍ 23.3 ലക്ഷവും 2015-16 ല്‍ 16.9 ലക്ഷവും 2016-17 ല്‍ 17.01 ലക്ഷവും 2017-18 ല്‍ 25.5 ലക്ഷവും മരങ്ങള്‍ മുറിച്ചുമാറ്റി. ഗ്രീന്‍ ഇന്‍ഡ്യ മിഷന്‍ പദ്ധതിയില്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ 87113.86 ഹെക്ടറില്‍ വനവല്‍ക്കരണത്തിനായി 12 സംസ്ഥാനങ്ങള്‍ക്ക് 237.07 കോടിരൂപ അനുവദിച്ചതായി ബാബുല്‍ സുപ്രിയോ പറഞ്ഞു. ദേശീയ വനവല്‍ക്കരണ പദ്ധതിയിലുള്‍പ്പെടുത്തി നാലുവര്‍ഷത്തിനിടെ സംസ്ഥാനങ്ങള്‍ക്കായി 328.90 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം വ്യാപകമായി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി രാജ്യത്തിന്റെ ഭാവി നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. മരങ്ങള്‍ ജീവനാണ്, ഓക്‌സിജന്‍ പ്രദാനം ചെയ്യുന്നതാണ്. കാര്‍ബണ്ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് 1.09 കോടി മരങ്ങളാണ് ഇല്ലാതാക്കിയത്. രാജ്യത്തിന്റെ ഭാവി നശിപ്പിക്കുകയാണോ ബിജെപിയെന്നായിരുന്നു ട്വീറ്റ്. പരിസ്ഥിതി മന്ത്രി അവതരിപ്പിച്ച കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു പ്രതികരണം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT