News n Views

‘നുഴഞ്ഞുകയറ്റക്കാരെ 2024നുള്ളില്‍ രാജ്യത്ത് നിന്ന് പുറത്താക്കും’; ദേശീയ പൗരത്വരജിസ്റ്ററിന് സമയപരിധി പ്രഖ്യാപിച്ച് അമിത് ഷാ

THE CUE

രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോഡി സര്‍ക്കാര്‍ ഓരോ 'നുഴഞ്ഞുകയറ്റക്കാരേയും' കണ്ടെത്തുമെന്നും പുറത്താക്കുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ഡിലെ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധ ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

2024 തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ പൗരത്വരജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കും. ഓരോ നുഴഞ്ഞുകയറ്റക്കാരനേയും കണ്ടെത്തി തുരത്തും.
അമിത് ഷാ

ദേശീയ പൗരത്വ രജിസ്റ്റര്‍ എന്തിനാണ് നടപ്പിലാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചുകൊണ്ടിരിക്കുകയാണ്. നമ്മളെന്തിനാണ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നത്, അവര്‍ എവിടെപ്പോകും അവര്‍ എന്ത് കഴിക്കും എന്നെല്ലാം. ഈ നുഴഞ്ഞുകയറ്റക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ബന്ധുക്കളാണോയെന്നും അമിത് ഷാ ചോദിച്ചു.

ദേശീയ പൗരത്വരജിസ്റ്റര്‍ നടപ്പിലാക്കിയ അസമില്‍ അന്തിമപ്പട്ടിക പുറത്തിറങ്ങിയപ്പോള്‍ 19 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്.

പൗരത്വപട്ടികയില്‍ ഇടം പിടിക്കാതിരുന്നവരെ പാര്‍പ്പിക്കുന്ന അസമിലെ തടങ്കല്‍ പാളയത്തില്‍ 28 പേര്‍ മരിച്ചെന്ന് അസം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇവരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് വിലാസമെന്നും സര്‍ക്കാര്‍ പറഞ്ഞു. നിലവിലുള്ള ആറ് തടങ്കല്‍ പാളയങ്ങള്‍ക്ക് പുറമേ ഗോപാല്‍പുര ജില്ലയില്‍ ഒരു തടവറ കൂടി നിര്‍മ്മിക്കുന്നുണ്ട്. കൂടുതല്‍ ജയിലുകള്‍ ഒരുക്കാന്‍ അനുമതി കാത്തിരിക്കുകയാണ്. തടങ്കല്‍ പാളയത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്നും ചോദ്യത്തിന് മറുപടിയായി അസം സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ആറ് തടങ്കല്‍ പാളയങ്ങളിലായി 988 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 957 പേര്‍ വിദേശികളാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം. 31 കുട്ടികളും തടവറയില്‍ കഴിയുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT