News n Views

പുതിയ ഗതാഗത നിയമത്തില്‍ ബോധവല്‍ക്കരണത്തിനെത്തിയ എംഎല്‍എ കാര്‍ നിര്‍ത്തിയത് നോ പാര്‍ക്കിംഗില്‍; ഫൈനടിച്ച് പൊലീസ് 

THE CUE

മോട്ടോര്‍ വാഹന നിയമ ഭേദഗതിയെക്കുറിച്ച് വാഹനയാത്രികരെ ബോധവല്‍ക്കരിക്കാനുള്ള ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയപ്പോള്‍ നോ പാര്‍ക്കിംഗില്‍ കാര്‍ നിര്‍ത്തിയ എംഎല്‍എയ്ക്ക് ഫൈനടിച്ച് പൊലീസ്. ഒഡീഷയിലെ ബിജു ജനതാ ദള്‍ എംഎല്‍എ അനന്ത നാരായണനാണിനാണ്‌ 500 രൂപ പിഴയിട്ടത്. ഭൂവനേശ്വറിലായിരുന്നു സംഭവം. എ ജി സ്‌ക്വയറിലെ നോ പാര്‍ക്കിംഗില്‍ നിര്‍ത്തിയതാണ് എംഎല്‍എയ്ക്ക് വിനയായത്. പൊലീസ് കമ്മീഷണറേറ്റ് ആണ് പുതിയ ഗതാഗത നിയമത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്.

നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും തന്റെ ഡ്രൈവര്‍ നോ പാര്‍ക്കിംഗില്‍ നിര്‍ത്തിയതിനാലാണ് ഫൈനടിച്ചതെന്നുമായിരുന്നു അനന്ത നാരായണിന്റെ പ്രതികരണം. മുന്‍പത്തേക്കാള്‍ പത്തിരട്ടിയാണ് പുതിയ പിഴത്തുക. ഇതേ തുടര്‍ന്ന് ഭുവനേശ്വറില്‍ വാഹന യാത്രികരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റം ലാത്തിച്ചാര്‍ജില്‍ കലാശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ബോധവല്‍ക്കരണവുമായി ഒഡീഷ പൊലീസ് രംഗത്തെത്തിയത്. നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മധുര വിതരണവും നടത്തി. നിയമം പ്രാബല്യത്തിലായി മൂന്നാം ദിനം സമ്പല്‍പൂരില്‍ ഒരു ഡ്രൈവര്‍ക്ക് ഒറ്റത്തവണ 86,500 രൂപ ഫൈനടിച്ച സംഭവം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്രയും തുക ഒരുമിച്ച് പിഴയിട്ടത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT