News n Views

‘ഹെഡ്മാസ്റ്റര്‍ സ്ഥലത്തില്ല, മാസ്റ്റര്‍മാരായ ഞങ്ങള്‍ സംസ്ഥാനം ചുറ്റുകയാണ് ‘; മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ട്രോളി മന്ത്രി കെ രാജു 

THE CUE

മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാന്‍, ദക്ഷിണകൊറിയ സന്ദര്‍ശനങ്ങളില്‍ ട്രോളുമായി മന്ത്രി കെ രാജു. ആഴ്ചയില്‍ 5 ദിവസം തിരുവനന്തപുരത്തുണ്ടാകണമെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. എന്നാല്‍ അദ്ദേഹം വിദേശയാത്രയിലായതിനാല്‍ മന്ത്രിമാര്‍ കേരളം ചുറ്റുകയാണെന്ന് കെ രാജു പറഞ്ഞു. കണ്ണൂര്‍ വെള്ളൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ട്രോള്‍ എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ ഹെഡ്മാസ്റ്റര്‍ സ്ഥലത്തില്ല. അതുകൊണ്ട് സംസ്ഥാനമാകെ മാസ്റ്റര്‍മാരായ ഞങ്ങള്‍ ചുറ്റി സഞ്ചരിക്കുകയാണെന്നായിരുന്നു കെ രാജുവിന്റെ പരാമര്‍ശം. നേരത്തേ മുഖ്യമന്ത്രിയുടെ ഉത്തരവ് കാരണം തിരുവനന്തപുരം വിട്ടുപോകാന്‍ പ്രയാസമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്.

വ്യവസായമന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മന്ത്രിമാരുടെ യാത്രകള്‍ക്ക് മുഖ്യമന്ത്രി നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു. പ്രവൃത്തി ദിവസങ്ങളില്‍ മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടായിരിക്കണമെന്നും മറ്റ് ദിവസങ്ങളില്‍ മാത്രം വേറെ ജില്ലകളിലെ പരിപാടികള്‍ക്ക് പോയാല്‍ മതിയെന്നുമായിരുന്ന ഉത്തരവ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT