ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിന്റെ വോട്ട് ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പാല ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണ്. മറ്റു തരത്തില്‍ ചില പോരായ്മകളുള്ള പാര്‍ട്ടികളുമായും ഇടതുമുന്നണി സഹകരിക്കാറുണ്ടെന്നും ജി സുധാകരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അരൂരില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡി എഫിനാണ്. ഇടതുപക്ഷത്തും കോണ്‍ഗ്രസിലുമുണ്ടായിരുന്നവരാണ് ബിഡിജെഎസിലുള്ളത്. അവര്‍ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. ബിജെപിക്ക് വോട്ട് ചെയ്യില്ല. ബിഡിജെഎസിന് അവിടെ പരിഗണന ലഭിക്കില്ല.ജി സുധാകരന്‍
ബിഡിജെഎസിനെ മുന്നണിയിലെടുക്കുമോയെന്നോ ഇല്ലെന്നോ പറയാനാകില്ല. വര്‍ഗീയ പ്രസ്ഥാനങ്ങളെയോ കുത്തക മുതലാളി പ്രസ്ഥാനത്തേയോ മുന്നണിയിലെടുക്കാനാവില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി.ശബരിമല ഉപതെരഞ്ഞെടുപ്പില്‍ അജണ്ടയല്ല. ശബരിമല ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുള്ള പ്രശ്‌നമല്ല. ആ വിഷയത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട കാര്യം ഇടതുപക്ഷത്തിനില്ല.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം