News n Views

സംരക്ഷിത വനമേഖലയിലെ ഖനനം: ദൂരപരിധി 10ല്‍ നിന്ന് 1 കിലോമീറ്ററാക്കി കുറച്ചു

THE CUE

സംരക്ഷിത വനമേഖലയോടുചേര്‍ന്ന് ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള ദൂരപരിധി പത്ത് കിലോമീറ്ററില്‍ നിന്നും ഒരു കിലോമീറ്ററാക്കി ചുരുക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം. സംരക്ഷിത വനമേഖലകളോടും ദേശീയോദ്യനങ്ങളോടും ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കി മാറ്റാനും തീരുമാനിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാരിസ്ഥിതിക ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. വന്യജീവി സങ്കേതങ്ങളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവ് വരെ പരിസ്ഥിതിലോല മേഖലയാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനമിറക്കിയിരുന്നു. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് വനമേഖലയുടെ പ്രാധാന്യമനുസരിച്ച് മാറ്റം വരുത്താമെന്നും വിജ്ഞാപനത്തിലുണ്ട്. കുറഞ്ഞത് ഒരു കിലോമീറ്ററായിരിക്കണമെന്നതാണ് നിര്‍ദേശം. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും പുതുക്കിയ വിജ്ഞാപനം ഇറക്കുകയും വേണം.

വനമേഖലയോടെ ചേര്‍ന്നുള്ള ക്വാറികള്‍ക്ക് വനംവകുപ്പ് സ്‌റ്റോപ് നല്‍കുന്നുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ക്വാറികളും ക്രഷറുകളും വിലക്കിക്കൊണ്ട് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT