കെ ടി ജലീല്‍ 
News n Views

‘മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി’; കെ ടി ജലീലിനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട്

THE CUE

ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫീസ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗവര്‍ണറുടെ അനുമതിയില്ലാതെ മന്ത്രി സാങ്കേതിക സര്‍വ്വകലാശാല അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തോറ്റ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണ്ണയം നടത്താനുള്ള തീരുമാനം വൈസ് ചാന്‍സലര്‍ അംഗീകരിക്കാന്‍ പാടില്ലായിരുന്നു മൂന്നാമത് മൂല്യനിര്‍ണ്ണയം നടത്തിയത് മന്ത്രി ഇടപെട്ടാണെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയുടെ ആന്‍സര്‍ ഷീറ്റുകള്‍ മൂന്നാം തവണയും മൂല്യനിര്‍ണയം നടത്തുന്നത് സര്‍വ്വകലാശാലയുടെ ഒരു ചട്ടങ്ങളിലുമില്ല.
റിപ്പോര്‍ട്ട്

ചട്ടവിരുദ്ധമായി മൂല്യനിര്‍ണ്ണയം നടത്തിയ വിസിയുടെ വിശദീകരണം തള്ളിക്കളയണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നും നടപടിയുണ്ടാകുമെന്നും രാജ് ഭവന്‍ പ്രതികരിച്ചു.

കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്കുവേണ്ടി മന്ത്രി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന ആരോപണം വിവാദമായിരുന്നു. ടികെഎം കോളജിലെ ആറാം സെമസ്റ്റര്‍ ഡയനാമിക് പേപ്പറില്‍ വിദ്യാര്‍ത്ഥിക്ക് 29 മാര്‍ക്കാണ് ആദ്യം ലഭിച്ചത്. 45 മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിച്ചു. എന്നാല്‍ ഇതില്‍ ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചില്ല. വീണ്ടും അപേക്ഷിച്ചെങ്കിലും സര്‍വകാലാശാല ആവശ്യം നിരസിച്ചു. ആദ്യ പുനപ്പരിശോധനയില്‍ 15 ശതമാനം മാര്‍ക്ക് കൂടുതല്‍ കിട്ടാത്തതിനാലായിരുന്നു ഇത്. ഇതിന് ശേഷം ഉന്നത വിദ്യാഭ്യാസമന്ത്രിയായ കെടി ജലീല്‍ ഇടപെട്ടെന്നാണ് ആരോപണം. സാങ്കേതിക സര്‍വകലാശാലയുടെ ഫയല്‍ അദാലത്തില്‍ മന്ത്രി വിദ്യാര്‍ത്ഥിയുടെ അപേക്ഷ സ്വീകരിച്ചു.

ഇത് പ്രത്യേക അപേക്ഷയായി പരിഗണിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഒരു അധ്യാപകനെക്കൊണ്ട് പുനര്‍ മൂല്യനിര്‍ണ്ണയത്തിന് നിര്‍ദേശിച്ചു. പിന്നീട് രണ്ട് അധ്യാപകരെ നിയോഗിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഈ സമിതിയുടെ മൂല്യനിര്‍ണ്ണയത്തിന് ശേഷം വിദ്യാര്‍ത്ഥിക്ക് 48 മാര്‍ക്ക് ലഭിച്ചു. ഇത്തരത്തില്‍ മൂല്യനിര്‍ണയത്തിനോ പുനര്‍മൂല്യനിര്‍ണയത്തിനോ ചട്ടമില്ലെന്നിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍. കാലവിളംബമുണ്ടായ ഫയലുകള്‍ തീര്‍പ്പാക്കാനാണ് അദാലത്ത്. ഇതിനുമാത്രമേ അദാലത്തില്‍ അധികാരമുള്ളൂ എന്നിരിക്കെയാണ് മന്ത്രിയുടെ നടപടിയെന്നാണ് പരാതി. വിഷയത്തില്‍ സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT