സുപ്രീംകോടതി പൊളിച്ച് നീക്കാനാവശ്യപ്പെട്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ബലം പരിശോധിക്കുന്നു. ഫ്‌ളാറ്റ് പൊളിക്കുന്നതിനായി നല്‍കിയ കമ്പനികളുടെ നേതൃത്വത്തിലാണ് നടപടി. കെട്ടിടങ്ങള്‍ തകര്‍ക്കാനാവശ്യമായ സ്‌ഫോടക വസ്തുക്കളുടെ അളവ് കണക്കാക്കുന്നതിനാണ് ബലം പരിശോധിക്കുന്നത്.
ആല്‍ഫാ സെറീന്‍ പൊളിക്കുന്നതിനായി കരാര്‍ ലഭിച്ച വിജയ് സ്റ്റീല്‍സാണ് പരിശോധന ആരംഭിച്ചത്. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് ജില്ലാഭരണകൂടത്തിന് സമര്‍പ്പിക്കണം.
ജെയില്‍ ഹൗസിങ്ങിലും ഉള്‍ച്ചുമരുകള്‍ പൊളിച്ച് തുടങ്ങിയിട്ടുണ്ട്. ഒരുമാസത്തോളം എടുത്ത് മാത്രമേ ചുമരുകള്‍ തകര്‍ക്കാനാവുകയുള്ളുവെന്നാണ് കമ്പനി പറയുന്നത്. ജനലുകളും വാതിലുകളും നീക്കം ചെയ്യും.
ആല്‍ഫയില്‍ കഴിഞ്ഞ ദിവസം തന്നെ തൊഴിലാളികളെത്തി പണി തുടങ്ങിയിരുന്നെങ്കിലും മരട് നഗരസഭ ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയായിരുന്നു. സര്‍ക്കാറിന്റെ പൊളിക്കല്‍ നടപടികളുമായി സഹകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.