News n Views

ഡാം പൊട്ടി 14 പേര്‍ മരിക്കാന്‍ കാരണമായത് ഞണ്ടുകള്‍ ; വിചിത്ര വാദവുമായി മഹാരാഷ്ട്ര ജലവിഭവ മന്ത്രി 

THE CUE

രത്‌നഗിരി ഡാം പൊട്ടാന്‍ കാരണം ഞണ്ടുകളുടെ ആധിക്യമെന്ന് മഹാരാഷ്ട്ര ജല വിഭവ മന്ത്രി തനാജി സാവന്ത്. ഡാം തകര്‍ന്നതിനെതുടര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഞണ്ടുകളാണ് ജലച്ചോര്‍ച്ചയുണ്ടാക്കിയതെന്നാണ് മന്ത്രിയുടെ വാദം. മുന്‍പ് ഡാമില്‍ ഇങ്ങനെയില്ലായിരുന്നു. ഞണ്ടുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ചോര്‍ച്ചയുണ്ടായത്. പ്രദേശവാസികളാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇതേ തുടര്‍ന്ന് ജലവിഭവ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണ്. ദുരന്തം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഡാം നിര്‍മ്മാണത്തില്‍ അപാകത ഉണ്ടായിട്ടുണ്ടെന്ന്‌ പ്രദേശവാസികളില്‍ നിന്ന് വിവരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ സെക്രട്ടറി തല ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയോഗിച്ചിട്ടുണ്ട്. ഡാമിന്റെ സമീപത്തുള്ള 12 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയിയിരുന്നു. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. സോളാപൂര്‍ ജില്ലയിലെ യവാത്മല്‍ മണ്ഡലത്തെയാണ് ശിവസേന നേതാവായ തനാജി സാവന്ത് പ്രതിനിധീകരിക്കുന്നത്.

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch

ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ 13 കിണറുകൾ നിർമ്മിച്ച് നൽകി, ശുദ്ധജലം കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു, Dilshad YathraToday Interview

മരണത്തിന്റെ വക്കില്‍ നിന്ന് റിംഗിലേക്ക് മടങ്ങിയെത്തിയ മൈക്ക് ടൈസണ്‍! എന്താണ് ടൈസണ് സംഭവിച്ചത്?

വീണ്ടും മണിരത്നം ചിത്രത്തിലെത്തുമ്പോൾ, കമൽഹാസൻ എന്ന മാജിക് ; ഐശ്വര്യ ലക്ഷ്മി അഭിമുഖം

മമ്മൂട്ടിയും മോഹൻലാലും ചാക്കോച്ചനും ഫഹദും; മഹേഷ് നാരായണൻ ചിത്രം തുടങ്ങുന്നു; മലയാളത്തിന്റെ മെ​ഗാ സിനിമ

SCROLL FOR NEXT