മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. ഭരണകക്ഷിയിലെ എം എല്‍ എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. ആശയക്കുഴപ്പമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
ഇന്നലെയാണ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആറ് മന്ത്രിമാരും ചുമതലയേറ്റിരുന്നു.രണ്ട് ഉപമുഖ്യമന്ത്രിമാരും മന്ത്രിസഭയിലുണ്ടാകുമെന്നാണ് ധാരണ. കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കും. സ്പീക്കര്‍ പദവിയും 13 മന്ത്രിസ്ഥാനവുമായിരുന്നു കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. സ്പീക്കര്‍ സ്ഥാനം എന്‍സിപിക്കും ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിനുമായിരിക്കും.
ബിജെപിക്ക് 105 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ശിവസേനയ്ക്ക് 56ഉം എന്‍സിപിക്ക് 54ഉം കോണ്‍ഗ്രസിന് 44 ഉം അംഗങ്ങളാണുള്ളത്. സ്വതന്ത്രരും ചെറുകക്ഷികളുമായി 29 അംഗങ്ങളും സഭയിലുണ്ട്.