News n Views

ഭരണഘടനയില്‍ പറഞ്ഞതെന്താണോ അതാണ് മതനിരപേക്ഷതയെന്ന് ഉദ്ദവ് താക്കറെ

THE CUE

ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന മതനിരപേക്ഷതയിലൂന്നിയാണ് മുന്നോട്ട് പോകുകയെന്ന നിലപാട് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതെന്താണോ അതാണ് മതനിരപേക്ഷത. മതനിരപേക്ഷത അംഗീകരിച്ചാണോ എന്‍സിപി, കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉദ്ദവ് താക്കറെ. ഓരോ മതത്തിലുള്ളവരും അവരായി തുടരുമെന്നതാണ് സഖ്യത്തിന്റെ നിലപാടെന്ന് സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കള്‍ വ്യ്കതമാക്കിയിരുന്നു.

ശിവസേനയുടെ മുഖ്യ അജണ്ടയായിരുന്ന ഹിന്ദുത്വം ഉപേക്ഷിച്ച്, വികസനത്തിലൂന്നിയുള്ളചാണ് മഹാ വികാസ് അഘാഡിയുടെ പൊതുമിനിമം പരിപാടി. മറാഠ വികാരം കൈവിടാന്‍ ഉദ്ദവ് തയ്യാറായിട്ടില്ല. മതനിരപേക്ഷത ഉള്‍ക്കൊള്ളണമെന്ന് കോണ്‍ഗ്രസും എന്‍സിപിയുടെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു.

കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ പൊതുമിനിമം പരിപാടിയിലുണ്ട്. കര്‍ഷകരുടെ വായ്പ കുടിശിക എഴുതി തള്ളുന്നതിനൊപ്പം മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കും. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക നീതി. വിനോദസഞ്ചാരം, നഗരവികസനം എന്നിവയ്ക്ക്ും പ്രാധാന്യം നല്‍കുമെന്നാണ് പ്രഖ്യാപനം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT