News n Views

‘യുഡിഎഫിന് ജീവന്‍ കൊടുക്കാന്‍ എന്‍എസ്എസ് ശ്രമം’; സിപിഎമ്മിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്

THE CUE

എന്‍എസ്എസിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് കണ്‍വീനറെ പോലെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ട് തേടുന്നുവെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും കോടിയേരി ഇന്നലെ വ്യക്തമാക്കിയിരുന്നു.

യുഡിഎഫിന് പിന്തുണ നല്‍കണമെന്ന നിലപാട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതില്‍ ദുരുദ്ദേശ്യമുണ്ട്. ആര് എന്ത് പറഞ്ഞാലും എന്‍എസ്എസിലെ പാര്‍ട്ടിക്കാര്‍ അവരുടെ പാര്‍ട്ടിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളു. മത-സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് മതനിരപേക്ഷ അടിത്തറ തകര്‍ക്കുമെന്നും കോടിയേരി പറഞ്ഞു.

പാലായില്‍ തകര്‍ന്നടിഞ്ഞ എന്‍എസ്എസിന് ജീവന്‍ കൊടുക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നത്. ഇത് സമുദായാംഗങ്ങള്‍ തന്നെ തള്ളും.
കോടിയേരി ബാലകൃഷ്ണന്‍  

എന്‍എസ്എസിനെതിരെ സിപിഎം നേതൃത്വം നിലപാട് കടുപ്പിക്കുകയാണ്. സാമുദായിക സംഘടനകളുടെ വിലപേശല്‍ വിലപ്പോവില്ലെന്നും ഇത് കേരളമാണെന്നും കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സാമുദായികസംഘടനകള്‍ ഇടപെടരുത്. എസ്എന്‍ഡിപിയുടെ കാര്യത്തിലും ഇതുതന്നെയാണ് നിലപാടെന്നും എളമരം കരീം വ്യക്തമാക്കി.

എന്‍എസ്എസ് നിലപാട് വട്ടിയൂര്‍ക്കാവില്‍ തിരിച്ചടിയാവാതിരിക്കാന്‍ വീടുകള്‍ കയറി വിശദീകരിക്കുകയാണ് നേതാക്കള്‍. സ്‌ക്വാഡ് പ്രവര്‍ത്തനവും സജീവമാണ്. 42 ശതമാനം നായര്‍ വോട്ടുകളാണ് ഈ മണ്ഡലത്തിലുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT