News n Views

കുഞ്ഞ് റോഡില്‍ വീണത് വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള ഇടത്ത്; രക്ഷിതാക്കളറിയുന്നത് 50 കിലോ മീറ്റര്‍ പിന്നിട്ട് വീടെത്തിയപ്പോള്‍ 

THE CUE

ഇടുക്കി രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് റോഡില്‍വീണ ഒന്നരവയസ്സുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. റോഡില്‍ വീണ ശേഷം ചെക്‌പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു.

പഴനി തീര്‍ത്ഥാടനം കഴിഞ്ഞ് കുടുംബം വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയിലാണ് കുഞ്ഞ് വീണത്. എന്നാല്‍ ജീപ്പ് 50 കിലോമീറ്റര്‍ പിന്നിട്ട് വീടെത്തിയപ്പോഴാണ് കുഞ്ഞ് ഒപ്പമില്ലെന്ന വിവരം കമ്പളിക്കണ്ടം സ്വദേശികളായ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്.

രാജമല ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് ജീപ്പില്‍ നിന്ന് കുഞ്ഞ് റോഡില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ചെക്‌പോസ്റ്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. കുഞ്ഞ് വീണത് ഉറക്കത്തിനിടയില്‍ അറിഞ്ഞില്ലെന്നാണ് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT