News n Views

അട്ടപ്പാടി മാവോയിസ്റ്റ് കൊല: രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

THE CUE

അട്ടപ്പാടിയില്‍ പൊലീസ് വെടിവെച്ചുകൊന്ന രണ്ട് മാവോയിസ്റ്റുകളുടെ സംസ്‌കാരം ഹൈക്കോടതി തടഞ്ഞു. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ കാര്‍ത്തിയുടേയും മണിവാസകത്തിന്റേയും മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സംസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയും നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഇടപെടല്‍. സംസ്‌കാരം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ ഹര്‍ജി നല്‍കിയിരുന്നത്. പ്രത്യേക സംഘം ഏറ്റുമുട്ടല്‍ അന്വേഷിക്കണമെനനും ഇവര്‍ ആവശ്യപ്പെടുന്നു.

പൊലീസ് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ സംസ്‌കരിക്കാമെന്നും ഇന്നലെ പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

കൊല്ലപ്പെട്ട നാല് പേരില്‍ മണിവാസകത്തെ മാത്രമാണ് കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്. സൂചനകളുടെ മാത്രം അടിസ്ഥാനത്തില്‍ പേരുകള്‍ സ്ഥിരീകരിക്കാന്‍ പൊലീസിനാകില്ല. കൊല്ലപ്പെട്ടത് ആദ്യം സ്ഥിരീകരിച്ച ആള്‍ അല്ലെന്ന് തെളിഞ്ഞാല്‍ പൊലീസിന് തിരിച്ചടിയാകും. കൊല്ലപ്പെട്ട മൂന്ന് പേര്‍ കാര്‍ത്തി, രമ, അരവിന്ദ് എന്നിവരാണെന്നാണ് പൊലീസ് കരുതുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇവരെ പ്രതിയാക്കി കേസുകളുണ്ട്. ആളുമാറി സംസ്‌കരിക്കുന്നത് കേസുകളെ ബാധിക്കും. തിരിച്ചറിയുന്നതിനായി ഇവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയുള്‍പ്പെടെ രാജ്യവ്യാപകമായി പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

SCROLL FOR NEXT