കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങുകയും, തുലാവര്‍ഷം ആരംഭിക്കുകയും ചെയ്‌തെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പ്. വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പെയ്‌തേക്കുമെന്നും അറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ആഴ്ച അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ വടക്ക് കിഴക്കന്‍ കാറ്റ് കേരളത്തില്‍ ലഭിച്ച് തുടങ്ങിയെങ്കിലും കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്‍വാങ്ങിയിരുന്നില്ല. ഇതേ തുടര്‍ന്ന് തുലാവര്‍ഷപ്രഖ്യാപനം നീണ്ട് പോയിരുന്നു.