Kerala Rain

ശക്തമായ ഇടിമിന്നലിന് സാധ്യത; ഉച്ച മുതല്‍ ജാഗ്രത വേണം; തുറസ്സായ സ്ഥലത്ത് കളി വേണ്ട

THE CUE

മഴയോടൊപ്പം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അപകട സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. കുട്ടികള്‍ ഉച്ചയ്ക്ക് ശേഷം തുറസായ സ്ഥലങ്ങളില്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും ആതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നവരും ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ളപ്പോള്‍ നിന്ന് കൊണ്ട് പ്രസംഗിക്കരുത്. ഉയര്‍ന്ന വേദികളിലെ പ്രസംഗവും ഒഴിവാക്കണം. മൈക്ക് ഉപയോഗിക്കരുത്.

മഴയോടൊപ്പം ഇടിമിന്നലുണ്ടായാല്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. ടെറസിലേക്കോ തുറസ്സായ സ്ഥലങ്ങളിലോ പോകരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. ജലാശയങ്ങളില്‍ ഇറങ്ങരുത്. നനഞ്ഞ തുണികള്‍ എടുക്കരുത്.

വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കണം. ഫോണ്‍ ഉപയോഗിക്കരുത്. ലോഹ വസ്തുക്കളില്‍ തൊടരുത്. തുറസ്സായ സ്ഥലത്താണെങ്കില്‍ കാലുകള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി ഇരിക്കണം.

മിന്നല്‍ ഏറ്റാല്‍ പ്രഥമ ശുശ്രൂഷ നല്‍കണം. ആദ്യത്തെ മുപ്പത് സെക്കന്‍ഡുകള്‍ നിര്‍ണായകമാണ്. പൊള്ളലേല്‍ക്കാനും ഹൃദയാഘാതം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT