ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തിപ്പെടുന്നതോടെ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തിലും രാജ്യത്തിന്റെ മധ്യഭാഗത്തും പരക്കെ മഴ പെയ്യും. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും അതിശക്തമായ മഴലഭിക്കും
ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ച ശക്തമായ മഴ പെയ്യാനാണു സാധ്യത. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഇടുക്കി, ആലപ്പുഴ ജില്ലകളിലും എറണാകുളം മൂവാറ്റുപുഴ ഭാഗങ്ങളിലും കോട്ടയം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും ശക്തമായ മഴയോ അതിശക്തമായ മഴയോ പ്രതീക്ഷിക്കാം.
മലയോര മേഖലകളിലും മഴ ശക്തമായിരിക്കും. ബുധന്‍ മുതല്‍ വെള്ളി വരെ കടുത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 15-16 തീയ്യതിയോടെ മഴ കുറയും. കേരളത്തിന്റെ തീരപ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ അതി ശക്തമായ മഴ ലഭിച്ച പലയിടങ്ങളിലും ഇതുവരെ കിട്ടിയ മഴയുടെ കണക്ക് പരിശോധിച്ചാല്‍ സാധാരണയേക്കാള്‍ കുറവ് മഴയാണ് ലഭിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ലഭിച്ച മഴ പ്രതീക്ഷിച്ചതിലും കുറവാണ്. നിലവിലെ കണക്കനുസരിച്ച് ഇടുക്കിയില്‍ 26 ശതമാനവും വയനാട്ടില്‍ 16 ശതമാനവും കുറവാണ്. പാലക്കാടില്‍ 21 ശതമാനം കൂടുതല്‍ മഴ ലഭിച്ചെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായുണ്ടായ മഴയ്ക്ക് സംസ്ഥാനത്ത് ഇന്ന് താല്‍ക്കാലികമായി കുറവുണ്ടായിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് ഇല്ല. മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിലാണിത്. കേരളത്തിന് മുകളില്‍ മേഘം മൂടിയ അവസ്ഥ മാറിവരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. ഇവിടങ്ങളിലെ ചില മേഖലകളില്‍ ശക്തമോയതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.