Kerala News

മര്‍ദ്ദനമേറ്റ രണ്ടര വയസുകാരി കണ്ണുതുറന്നു; ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍

തൃക്കാക്കരയില്‍ മര്‍ദ്ദനമേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍. കുട്ടി കണ്ണ് തുറന്ന് പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ട്.

കുട്ടി സ്വയം ശരീരത്തില്‍ മുറിവേല്‍പ്പിച്ചതാണെന്ന ബന്ധുക്കളുടെ വാദം ഡോക്ടര്‍മാര്‍ തള്ളി. സ്വയം ഏല്‍പ്പിച്ച പരിക്കുകളല്ല കുട്ടിയുടെ ശരീരത്തിലുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എടുത്ത് കുലുക്കിയാലുണ്ടാകുന്ന പരിക്കുകളാണ് കാണുന്നത്. കുട്ടിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് പോലീസും പറയുന്നത്.

ആത്മഹത്യക്ക് ശ്രമിച്ച അമ്മയും അമ്മൂമ്മയും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ആശുപത്രിയിലെ കാത്തിരിപ്പ് മുറിയിലെ ബാത്ത്‌റൂമില്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയില്‍ അമ്മയെ കണ്ടെത്തുകയായിരുന്നു. രക്തം വാര്‍ന്ന് കിടന്ന അമ്മയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൈയിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച നിലയിലായിരുന്നു അമ്മൂമ്മ. കാത്തിരിപ്പ് മുറിയിലായിരുന്നു അമ്മൂമ്മ കിടന്നിരുന്നത്. ആഴത്തിലുള്ള മുറിവുകളല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT