ടി പത്മനാഭൻ  
Kerala News

ഞാന്‍ മനസില്‍ കണ്ടിട്ടുള്ള വലിയ ബിംബങ്ങളൊക്കെ ഉടഞ്ഞു വീണിരിക്കുന്നു, മുകേഷിനെ പാര്‍ട്ടി രാജിവെപ്പിക്കണം; ടി പത്മനാഭന്‍

മുകേഷിന്റെ കാര്യത്തില്‍ സിപിഎം പുനര്‍വിചിന്തനം നടത്തണമെന്നും പാര്‍ട്ടി മുകേഷിനെ രാജിവെപ്പിക്കണമെന്നും ടി.പത്മനാഭന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമുണ്ടായ വെളിപ്പെടുത്തലുകളിലും കേസുകളിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുകേഷിനെ നയരൂപീകരണ സമിതിയില്‍ ഇപ്പോഴും വെച്ചിരിക്കുന്നതില്‍ എന്തു മെച്ചമാണെന്ന് അറിയില്ല. മുകേഷ് സ്വയം മാറി നില്‍ക്കുന്നതായിരിക്കും നല്ലത്. താന്‍ മനസില്‍ കണ്ടിട്ടുള്ള വലിയ ബിംബങ്ങളൊക്കെ ഉടഞ്ഞു വീണിരിക്കുന്നു. ആരെയും പേരെടുത്ത് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരില്‍ പലരും ജനമധ്യത്തില്‍ ഇന്നലെ വരെ സുന്ദരന്‍മാരായി നടന്നതാണ്. ഞാനടക്കമുള്ള ജനങ്ങളുടെ ഹൃദയത്തില്‍ ഇവര്‍ക്കൊക്കെ ഒരു നായക പരിവേഷം, വീര പരിവേഷം ഉണ്ടായിരുന്നു. ഈ പുറത്തു വീണുടഞ്ഞു എന്ന് പറയുന്നുണ്ട്. അവരില്‍ പലരെയും എനിക്ക് വളരെയടുത്ത സ്‌നേഹബന്ധമുള്ളവരാണ്. ചിലരുടെ കൃതികള്‍ക്ക് അവതാരികയെഴുതുക എന്ന ദൗര്‍ഭാഗ്യമോ ഭാഗ്യമോ ഉണ്ടായിട്ടുള്ളവരുമാണ് ഇത്. ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ലെന്നും പത്മനാഭന്‍ പറഞ്ഞു.

പത്മനാഭന്റെ വാക്കുകള്‍

താര ഷോ സംഘടിപ്പിക്കുക, ചില്ലറ സൗകര്യങ്ങള്‍, മാസ വേതനങ്ങള്‍ ദരിദ്രരായ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടുക്കുക ഇവയാണ് സംഘടന ചെയ്തു വന്നത്. പക്ഷേ, ഇതിന്റെയൊക്കെ മറവില്‍ അവര്‍ ചെയ്തു വന്നിരുന്നത് വളരെ സങ്കടകരമായ പ്രവൃത്തികളല്ലേ? ഇപ്പോള്‍ ഓരോന്നോരോന്നായി പുറത്തു വന്നിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തിട്ടേയില്ലല്ലോ. ഇതറിഞ്ഞ ഭാവം തന്നെ വന്നത് ഇപ്പോഴല്ലേ ഇങ്ങനെ ഒരു സംഘടനയെക്കൊണ്ട് എന്താണ് ഉപകാരമെന്ന് നാം ഇപ്പോള്‍ സ്വയം ചോദിച്ചു പോകുന്നില്ലേ? ഹേമ കമ്മീഷന് പകരം കമ്മിറ്റിയാണ് വെച്ചത്. കമ്മീഷനായിരുന്നെങ്കില്‍ അത് ബലമുള്ളതാണ്. പല നടപടികളും കോടതികളോടോ മറ്റൊരാളോടോ ചോദിക്കാതെ സ്വയമേവ എടുക്കാന്‍ കഴിയുമായിരുന്നു. അത് ചെയ്തില്ല. അതാണ് ആദ്യ പാപം. റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ അടയിരുന്നത് വളരെ മോശമാണ്. കുറേ ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. വിവരാവകാശ കമ്മീഷന്‍ പറഞ്ഞിട്ടും കുറേ കടലാസുകള്‍ അമുക്കി വെച്ചില്ലേ? ഇരയുടെ കൂടെയാണെന്ന് പറയുന്നു. പക്ഷേ ഇരയുടെ കൂടെയാണോ?

ഇവരില്‍ പലരും ജനമധ്യത്തില്‍ ഇന്നലെ വരെ സുന്ദരന്‍മാരായി നടന്നതാണ്. ഞാനടക്കമുള്ള ജനങ്ങളുടെ ഹൃദയത്തില്‍ ഇവര്‍ക്കൊക്കെ ഒരു നായക പരിവേഷം, വീര പരിവേഷം ഉണ്ടായിരുന്നു. അവരില്‍ പലരെയും എനിക്ക് വളരെയടുത്ത സ്‌നേഹബന്ധമുള്ളവരാണ്. ചിലരുടെ കൃതികള്‍ക്ക് അവതാരികയെഴുതുക എന്ന ദൗര്‍ഭാഗ്യമോ ഭാഗ്യമോ ഉണ്ടായിട്ടുള്ളവരുമാണ് ഇത്. ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല. ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് പ്രശസ്ത ഫ്രഞ്ച് നോവലായ മദാം ബോവറിയിലെ ഒരു വാചകം. അന്ന് ഹൃദയത്തില്‍ കൊത്തിവെച്ചിരിക്കുന്നു. നിന്റെ ബിംബങ്ങളെ നീ തൊട്ടു നോക്കരുത്. അതിന്റെ പൂച്ച് നിന്റെ കൈവിരലില്‍ ഒട്ടിനില്‍ക്കും. നീ സ്വര്‍ണ്ണബിംബമാണെന്ന് വിചാരിച്ച നിന്റെയീ ആരാധനാ പാത്രങ്ങള്‍ സത്യത്തില്‍ വെറും ചെമ്പോ ഈയമോ കാരിരുമ്പോ ആയിരിക്കാം. പുറമേ കാണുന്ന ആ സ്വര്‍ണ്ണ നിറം വെറും പൂച്ചാണ്. ദൂരത്തു നിന്ന് കണ്ടാല്‍ മതിയാകും. ആ വിഗ്രഹങ്ങളാണ് ഇവിടെ ഉടഞ്ഞു വീണത്.

മികച്ച പ്രതികരണങ്ങളും ബുക്കിം​ഗുമായി ടൊവിനോയുടെ ARM, മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമയിലെ 3D വിസ്മയം

എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്? One Nation One Election Explained

'ആ സിനിമയിൽ എനിക്ക് വേണ്ടി പത്മരാജൻ സാർ ഒരു വേഷം കരുതി വച്ചു, പക്ഷേ ആ സ്നേഹം അനുഭവിക്കാൻ എനിക്ക് സാധിച്ചില്ല'; ജ​ഗദീഷ്

മാതാപിതാക്കളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് തിരികെ കൊണ്ടുവന്നത് ആ മണിരത്നം സിനിമ: അരവിന്ദ് സ്വാമി

Explainer:ടീന്‍ അക്കൗണ്ട്; ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ അപ്‌ഡേറ്റ്, പ്രായപൂര്‍ത്തിയാകാത്തവരെ ഇത് സംരക്ഷിക്കുന്നത് എങ്ങനെ?

SCROLL FOR NEXT