ദിലീപ് പ്രതിയായ ലൈംഗിക അതിക്രമ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നും പ്രൊസിക്യൂഷന്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയില്‍ പ്രൊസിക്യൂഷന്‍ വാദങ്ങള്‍. ജസ്റ്റിസ് പി.ഗോപിനാഥാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്നും പ്രൊസിക്യൂഷന്‍. നിര്‍ണായക തെളിവുകള്‍ തുറന്ന കോടതിയില്‍ പറയാനാകില്ലെന്നും പ്രൊസിക്യൂഷന്‍.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ചാനല്‍ അഭിമുഖം ആസൂത്രിതമാണെന്ന് പ്രതി ദിലീപിന് വേണ്ടി ഹാജരാജ അഡ്വക്കേറ്റ് ബി.രാമന്‍പിള്ള ഹൈക്കോടതിയില്‍. എന്തും പറയാന്‍ തയ്യാറാകുന്ന ആളാണ് ബാലചന്ദ്രകുമാറെന്നും ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ ശാപവാക്കുകള്‍ പറഞ്ഞാല്‍ കുറ്റകൃത്യമാകുമോ എന്നും രാമന്‍പിള്ള. ഉദ്യോഗസ്ഥര്‍ അനുഭവിക്കും എന്ന നിലക്കാണ് ദിലീപ് പറഞ്ഞത്. ഇത് കൊലപാതകത്തിനുള്ള ഗൂഢാലോചനയോ അപായപ്പെടുത്തുമെന്ന സൂചനയോ അല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍.
ദിലീപ് വെറുതെ വാക്കാല്‍ പറഞ്ഞതല്ലെന്നും നിര്‍ണായക തെളിവുകള്‍ പക്കലുണ്ടെന്നുമാണ് പ്രൊസിക്യൂഷന്റെ വാദം. സാക്ഷിമൊഴി നല്‍കാന്‍ ഒരാള്‍ വരുമ്പോള്‍ പ്രതിഭാഗം പല വിധത്തില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രൊസിക്യൂഷന്‍.
ദിലീപിന് പുറമേ സഹോദരന്‍ അനൂപ് പദ്മനാഭന്‍, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, അപ്പു, ബൈജു ചെങ്ങമനാട്, ആലുവ സ്വദേശി ശരത് നായര്‍ എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.