Kerala News

ഹിജാബും സ്‌കാര്‍ഫും വേണ്ടെന്നത് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്

സ്റ്റുഡന്‍സ് പോലീസിന് ഹിജാബും സ്‌കാര്‍ഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന് വനിതാ ലീഗ് പ്രസിഡന്റ് സുഹ്‌റ മമ്പാട്. മതപരമായ വിശ്വാസ പ്രകാരമുള്ള വസ്ത്രം സേനയുടെ മതേതര സ്വഭാവത്തിന് എതിരാണെന്ന വാദത്തോടെയാണ് സര്‍ക്കാര്‍ ഉത്തരവ്. ഇത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ്. ഗ്രേസ് മാര്‍ക്കും മറ്റും ലഭിക്കുന്ന സ്റ്റുഡന്റ് പോലീസില്‍ മതപരമായ വേഷങ്ങള്‍ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും സുഹ്‌റ മമ്പാട് വിമര്‍ശിച്ചു.

എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തി തഹ്ലിയയും അഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. സ്റ്റുഡന്റ് പോലീസില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം ധരിക്കാവുന്ന സേനകള്‍ ഇന്ത്യയിലുണ്ടെന്നിരിക്കെയാണ് എസ്.പി.സി കേഡറ്റിന് തലയും കൈയും മറയ്ക്കാനാകില്ലെന്ന് പറയുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ സിഖ് സൈനികര്‍ മതപരമായ വസ്ത്രം ധരിക്കുന്നുണ്ടെന്നും ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമാകുമെന്ന് കാണിച്ചാണ് ഹിജാബും സ്‌കാര്‍ഫും അനുവദിക്കാനാവില്ലെന്ന് ആഭ്യന്തരവകുപ്പ് ഉത്തരഹിജവ് ഇറക്കിയിരിക്കുന്നത്. ഹിജാബ് അനുവദിക്കണമെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ളതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT