Sexual Assault Against Siddique
Kerala News

യുവനടിയുടെ ലൈം​ഗികാതിക്രമപരാതി, സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചു

യുവനടിയുടെ ​ഗുരുതരമായ ലൈം​ഗികാതിക്രമ പരാതിക്ക് പിന്നാലെ താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് നടൻ സിദ്ദീഖ്. സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ എക്സിക്യുട്ടീവ് കമ്മിറ്റി ഉടനടി ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് നടൻ സിദ്ദിഖിനെതിരെ വിവിധ മാധ്യമങ്ങളിലൂടെ യുവനടി ​ലൈം​ഗികാതിക്രമ പരാതി ഉന്നയിച്ചത്. ക്രൂരമായ ലൈം​ഗികാതിക്രമമമാണ് സിദ്ദിഖ് തനിക്കെതിരെ നടത്തിയതെന്നാണ് നടി മാധ്യമങ്ങളിലൂടെ ഉന്നയിച്ചത്

ഒരാൾക്കും ഇത് സംഭവിക്കരുത്. ഇവിടെയുള്ള ഒരു സംവിധാനത്തിൽ നിന്നും എനിക്ക് നീതി ലഭിച്ചിട്ടില്ല. എന്റെ മാതാപിതാക്കൾ മാത്രമാണ് എനിക്ക് കൂടെ നിന്നത്. സിദ്ദിഖ് ഒരു ക്രിമിനലാണ്. അതുകൊണ്ടാണ് പല കാലങ്ങളിലായി എനിക്കെതിരെയുള്ള സിദ്ദിഖിന‍്റെ അതിക്രമം ആവർത്തിച്ച് വെളിപ്പെടുത്തിയത്. മോഡലിം​ഗ് തുടങ്ങിയതിന് പിന്നാലെയാണ് സിനിമയിലേക്ക് ശ്രമം നടത്തിയത്. ഒരു സിനിമയുടെ ഡിസ്കഷന്

വേണ്ടിയാണ് സിദ്ദീഖുമായി സംസാരിക്കുന്നത്. ഞാൻ പോയ ഹോട്ടലിൽ ആസൂത്രിതമായ ഒരു നീക്കം പോലെയാണ് പിന്നീട് എനിക്ക് തോന്നിയത്.

പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കിൽ മെസ്സേജുകൾ അയച്ചു. സിനിമയുടെ ഡിസ്കഷന്

എത്തിയതായിരുന്നു ഞാൻ. 21 വയസ്സ് ഉള്ളപ്പോഴാണ് സംഭവം. മോളെ എന്ന് വിളിച്ചായിരുന്നു ആദ്യ സമീപനം. സിദ്ദിഖിൻ്റെ ഭാഗത്ത് നിന്ന് അബ്യൂസ് ഉണ്ടായി. ഡിസ്കഷ്ന് വന്നപ്പോൾ സെക്ഷ്വലി അബ്യൂസ് ചെയ്തു. ഇപ്പൊൾ കാണുന്ന മുഖമല്ല അയാളുടേത്. അയാൾ അടിക്കുകയും ഇടിക്കുകയും ചെയ്തു. കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്ന് പോയി. അതിക്രമം നടന്നതിന് ശേഷം സിദ്ദിഖ് ഒന്നും സംഭവിക്കാത്ത മട്ടിൽ എൻ്റെ മുന്നിൽ നിന്നു. സ്ഥിരം സംഭവമാണ് എന്ന നിലയിൽ എല്ലാവരും പ്രതികരിച്ചു. എല്ലാവരും അറിഞ്ഞുകൊണ്ട് ചെയ്യുന്നതുപോലെയാണ് തോന്നിയത്

ഹീനമായി ഉപദ്രവിച്ചു, ഒരു മണിക്കൂർ പീഡനം സഹിച്ചെന്നും പിന്നീട് സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടെന്നും യുവനടി വിവിധ മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ദീഖിന് പുറമേ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയും ​ഗുരുതരമായ ലൈം​ഗിക ആരോപണം വന്നിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT