Kerala News

രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു, തീവ്രവാദിയെ പോലെ പെരുമാറി: സനല്‍കുമാര്‍ ശശിധരന്‍

മഞ്ജു വാര്യരെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയതിന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം. മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട് എന്നാല്‍ ശല്യപ്പെടുത്തിയിട്ടില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍. മഞ്ജു വാര്യര്‍ അപകടത്തിലാണെന്ന് കാട്ടി അവര്‍ക്ക് മെയിലും മെസേജും അയച്ചിരുന്നു. അതിന് പ്രതികരണം കിട്ടാഞ്ഞപ്പോള്‍ രാഷട്രപതിക്ക് കത്തെഴുതി. മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാക്കിയത് ആരാണെന്ന് പൊതുസമൂഹം കണ്ടെത്തണമെന്നും സനല്‍കുമാര്‍ ശശിധരന്‍.

ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സനല്‍കുമാര്‍ ശശിധരന് ജാമ്യം നല്‍കിയത്. കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിന് പിന്നാലെ നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുന്നു, സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് മഞ്ജു വാര്യരുടെ പരാതി. സനല്‍കുമാര്‍ ശശിധരന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് കൈമാറിയിട്ടുണ്ട്.

സനല്‍കുമാര്‍ ശശിധരന്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ഇ-മെയിലിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ബന്ധുക്കളും സുഹൃത്തുക്കളും വഴി നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഇത് നിരസിച്ചതിലുള്ള വിരോധം കാരണം പ്രതി പിന്തുടര്‍ന്ന് വീണ്ടും ശല്യപ്പെടുത്തിയെന്നും മഞ്ജു വാര്യര്‍. പൊലീസ് എഫ്.ഐ.ആറില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഏഴ് ദിവസം മുമ്പ് ഫേസ്ബുക്ക് പോസ്റ്റിടുന്നതിന് മുമ്പ് മഞ്ജു വാര്യര്‍ക്ക് ഒരു മെസേജ് അയച്ചിരുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍. മെയില്‍ അയച്ചപ്പോഴും മറുപടി കിട്ടിയില്ല. അതിനൊന്നും മഞ്ജു വാര്യര്‍ മറുപടി നല്‍കിയില്ലെന്നും തുടര്‍ന്നാണ് രാഷ്ട്രപ്രതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചതെന്നും സനല്‍കുമാര്‍ ശശിധരന്‍. തീവ്രവാദിയെ പോലെയാണ് തന്നോട് പൊലീസ് പെരുമാറിയതെന്നും സനല്‍കുമാര്‍ ശശിധരന്‍.

രാജ് ബി ഷെട്ടി ഇനി ത്രില്ലറിൽ, ഒപ്പം അപർണ്ണ ബാലമുരളിയും; രുധിരത്തിന്റെ ടീസർ പുറത്ത്

ആ ഹിറ്റ് ​പാട്ടിന്റെ ഹിന്ദി പതിപ്പ് ആദ്യം പാടിയത് ഞാനാണ്, പക്ഷേ പരാതി വന്നപ്പോൾ‌ മറ്റൊരാളെക്കൊണ്ട് മാറ്റി പാടിച്ചു: കെഎസ് ചിത്ര

’വല്ല്യേട്ടൻ’ സിനിമയിലെ അപൂർവ്വ ലൊക്കേഷൻ ചിത്രങ്ങൾ

പെര്‍ത്തില്‍ ആധികാരിക വിജയം, ന്യൂസിലന്‍ഡില്‍ നിന്നേറ്റ പരുക്കിന് കണക്ക് തീര്‍ത്തത് ഓസീസിനോട്; ഈ വിജയം ബുംറയുടേത്

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്, മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ല; ദിവ്യപ്രഭ അഭിമുഖം

SCROLL FOR NEXT