സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ 
Kerala News

ദുഷിച്ച സിനിമാ ലോകത്തെ പുതുക്കണം; രഞ്ജിത്തിനെതിരെ കേസെടുത്ത നടപടി സ്വാഗതം ചെയ്യുന്നു; സച്ചിദാനന്ദൻ

സിനിമാ ലോകം ദുഷിച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. ആ അന്തരീക്ഷം മാറ്റണം. ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടക്കണം. ആരോപണ വിധേയരെ സിനിമ കോൺക്ലേവിൽനിന്ന് മാറ്റി നിർത്തുന്നതാണ് ഉചിതമെന്നും സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ. അവർ പങ്കെടുക്കുന്നത് കോൺക്ലേവിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.

രഞ്ജിത്തിനെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു. പരാതിയുണ്ടെങ്കിൽ എത്ര ഉന്നതനായാലും കേസെടുക്കണം. സിനിമ സംഘടനകളിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായി വായിച്ചിരുന്നു. അതിൽ ആരുടെയും പേര് പറയുന്നില്ല. ഇപ്പോൾ ചിലരുടെ പേരുകൾ വെളിപ്പെടുത്തുന്നുണ്ട്. കമ്മിറ്റികൾ പലതും ഇ​തുപോലെ ഉണ്ടായിട്ടുണ്ട്. എന്നാൽ, തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇത് അങ്ങനെ ആകരുത്. പരാതിക്കാർക്ക് പരാതി നൽകാനും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിയമസാധുതയുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തണം - സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.

സിനിമ കോൺക്ലേവ് നവംബർ നാലാം വാരം കൊച്ചിയിൽ നടക്കും. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ച് ഉദ്ഘാടന ദിവസം തീരുമാനിക്കും. വിവിധ മേഖലകളിൽ നിന്നുള്ള 350 ക്ഷണിതാക്കൾ പങ്കെടുക്കും. സിനിമാനയം രൂപീകരിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. കെഎസ്എഫ്‍‍ഡിസിയ്ക്കാണ് ഏകോപന ചുമതല. കോൺക്ലേവിന് മുമ്പ് സിനിമാ സംഘടനകളുമായി ചർച്ച നടത്തും. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.

എന്നാൽ കോൺക്ലേവുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളത്. സർക്കാർ കോൺക്ലേവ് നടത്തിയാൽ തടയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യകത്മാക്കിയിരുന്നു. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് നടത്തുന്നതെന്ന് ഡബ്ല്യുസിസിയും ചോദിച്ചിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT