സി.പി.എം സൈബര്‍ തീവ്രവാദിയായതില്‍ അഭിമാനിക്കുന്നുവെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. കവി റഫീഖ് അഹമ്മദ്, കായംകുളത്തെ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അരിത ബാബു എന്നിവര്‍ക്കെതിരെ സി.പി.എം അണികള്‍ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന പരാതി ഉയര്‍ന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പി.വി അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്
Proud To Be a CPI.M Cyber Terrorist
Credits:Leader Of Opposition
അന്‍പത്തിരണ്ട് വെട്ട് വെട്ടി കൊല്ലുന്ന ക്രൂരതയുടെ ഒടുവിലത്തെ എപ്പിസോഡാണ് കവി റഫീക്ക് അഹമ്മദിന് നേരെയുള്ള സി.പി.എമ്മിന്റെ സൈബര്‍ ആക്രമണവും വെര്‍ച്വല്‍ ഹിംസയുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമര്‍ശനം. റഫീക്ക് അഹമ്മദിനെതിരെ പാര്‍ട്ടി കോടതി വിധിച്ച ശിക്ഷ സൈബര്‍ ക്രിമിനലുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സില്‍വര്‍ ലൈനിനെതിരെ കവിതയിലൂടെ പ്രതികരിച്ചതാണ് റഫീക്ക് അഹമ്മദ് ചെയ്ത പാതകമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അരിത ബാബുവിനും തെരഞ്ഞെടുപ്പ് കാലത്ത് വാര്‍ത്ത ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്കും എതിരെ സൈബര്‍ അക്രമണം നടക്കുകയാണ്. വ്യാജ പ്രൊഫലൈകളില്‍ ഒളിഞ്ഞിരിക്കുന്നവരും ഇതിലുണ്ട്. സ്ത്രീപക്ഷ കേരളം, തുല്യനീതി, മനുഷ്യാവകാശം എന്നൊക്കെ പറയുന്നവരുടെ പ്രവൃത്തിയില്‍ മനുഷ്യത്വത്തിന്റെ കണിക പോലുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
സൈബര്‍ അക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അരിത ബാബു കത്തെഴുതിയിരുന്നു. ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന, രാഷ്ട്രീയമായി മറുചേരിയില്‍ നില്‍ക്കുമ്പോഴും അഭിമാനത്തോടെയാണ് താന്‍ കേട്ടത്. 'കറവ വറ്റിയോ ചാച്ചീ', ' നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ, നമുക്ക് അല്പം പാല്‍ കറന്നാലോ ഈ രാത്രിയില്‍?'എന്നൊക്കെ തന്നോട് ചോദിക്കുന്നവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങളാണ് കവര്‍ ചിത്രമായി കൊടുത്തിരിക്കുന്നതെന്നും അരിത ബാബു കത്തില്‍ പറയുന്നു.