Kerala News

മുസ്ലിംലീഗ് യു.ഡി.എഫ് വിടുന്ന പ്രശ്‌നമില്ല; ഐസക്കിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് യു.ഡി.എഫില്‍ ഉറച്ച് നില്‍ക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് വാക്കും പ്രവര്‍ത്തിയും ഒന്നാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടി കെ.ടി ജലീലുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സി.പി.എം നേതാവ് തോമസ് ഐസക്ക് പുകഴ്ത്തി പോസ്റ്റിട്ടിരുന്നു. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടായിരുന്നു തോമസ് ഐസക്കിന്റെ പോസ്റ്റ്.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

മാധ്യമങ്ങള്‍ കഥയുണ്ടാക്കുകയാണ്. തന്നെക്കുറിച്ച് മാത്രമല്ല തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുള്ളത്. തന്നെക്കുറിച്ചുള്ള പോസ്റ്റ് വാര്‍ത്തയാകുന്നതിന് എന്ത് ചെയ്യാന്‍ കഴിയും. ചരിത്രം പറയുകയാണ്. ഉമ്മന്‍ചാണ്ടിയേയും എം.കെ മുനീറിനെക്കുറിച്ചും നേരത്തെ തോമസ് ഐസക്ക് പോസ്റ്റിട്ടുണ്ട്. യു.ഡി.എഫിനൊരു നയമുണ്ട്. സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് യു.ഡി.എഫിന്റെ നയം. അത് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലീം ലീഗിന് ഒരു വാക്കേയുള്ളു. യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് ജനവിധി. അത് മാനിച്ച് മുന്നോട്ടോ പോകും. അതിനപ്പുറം മറ്റൊരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ല. വാക്കും പ്രവര്‍ത്തിയും ഒന്നാണ്. അത് അന്തസായി കൊണ്ടുപോകുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഭരണത്തിന്റെ നല്ലതും മോശവും ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ചായ്വാണെന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധമാണ്. തന്റെ ഭാഗത്ത് നിന്ന് അത്തരം നീക്കങ്ങളില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch

ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ 13 കിണറുകൾ നിർമ്മിച്ച് നൽകി, ശുദ്ധജലം കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു, Dilshad YathraToday Interview

മരണത്തിന്റെ വക്കില്‍ നിന്ന് റിംഗിലേക്ക് മടങ്ങിയെത്തിയ മൈക്ക് ടൈസണ്‍! എന്താണ് ടൈസണ് സംഭവിച്ചത്?

വീണ്ടും മണിരത്നം ചിത്രത്തിലെത്തുമ്പോൾ, കമൽഹാസൻ എന്ന മാജിക് ; ഐശ്വര്യ ലക്ഷ്മി അഭിമുഖം

മമ്മൂട്ടിയും മോഹൻലാലും ചാക്കോച്ചനും ഫഹദും; മഹേഷ് നാരായണൻ ചിത്രം തുടങ്ങുന്നു; മലയാളത്തിന്റെ മെ​ഗാ സിനിമ

SCROLL FOR NEXT