Kerala News

മുഖ്യമന്ത്രിയോട് ചോദിച്ചു, രാജിവെയ്ക്കാമെന്ന് സമ്മതം പറഞ്ഞൂടെ ; പിണറായിയുടെ മറുപടിയെക്കുറിച്ച് ഇന്നസെന്റ്

'മുഖ്യമന്ത്രി രാജിവെക്കണം' എന്ന ഒറ്റക്കാര്യം മാത്രമാണ് കേരളത്തിലെ പ്രതിപക്ഷത്തിന് പറയുവാനുള്ളതെന്ന് നടനും മുൻ എംപിയുമായ ഇന്നസെന്റ്. ഒരിക്കൽ ഈ വിഷയത്തെക്കുറിച്ച് പിണറായി വിജയനോട് തന്നെ നേരിട്ട് ചോദിച്ചതായും തുടർ ഭരണം വന്നാൽ കേരളത്തിൽ കോൺഗ്രസ്സ് എന്ന പാർട്ടി ഭൂമുഖത്ത് തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നസെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞത്

‘ഇപ്പോൾ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തിൽ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വർഷങ്ങൾ കോൺഗ്രസ് ഭരിച്ചിട്ടും എന്താണ് അവർക്ക് ചെയ്യാൻ സാധിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം, ഇതുമാത്രമാണ് അവർക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോൾ എനിക്കും തോന്നി, എന്നാൽ ഒന്നു രാജിവച്ചുകൂടെ. എത്ര തവണയായി അയാൾ പറയുകയാണ്.

എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാൽ അത് കൊടുക്കുകയല്ലേ മര്യാദ. ഈ പിണറായി അത് ചെയ്തില്ല. അപ്പോൾ മുഖ്യമന്ത്രി മാറി പിണറായി വിജയൻ രാജിവയ്ക്കണമെന്നായി, അതും മാറി വിജയൻ എന്നാക്കി. ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാൻ ചോദിച്ചു, എത്രയോ നാളുകളായി അവർ ഇങ്ങനെ രാജിവയ്ക്കൂ, രാജിവയ്ക്കൂ എന്നു പറയുന്നു എന്നാൽ ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.’ അപ്പോൾ അദ്ദേഹം പറഞ്ഞു, ‘ ഇന്നസെന്റേ, ഞാൻ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യിൽ ഏൽപിച്ചാലുളള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ.ഞാൻ എംപിയായി, പാർലമെന്റിൽ പോയി. എട്ടാം ക്ലാസിലും ഏഴാം ക്ലാസിലും മൂന്ന് കൊല്ലം തോറ്റ ആള് പാർലമെന്റിൽ ചെല്ലുന്നു. എന്റെ വിചാരം ഏറ്റവും കുറവ് വിദ്യാഭ്യാസം ഉള്ള ആൾ ഞാനാണെന്നാണ്. അവിടെ െചന്നപ്പോഴാണ് മനസിലായത്, എന്നേക്കാൾ ബുദ്ധിയില്ലാത്തവരാണ് അവിടെ കൂടുതൽ. എന്റെ സിനിമകളൊക്കെ കാണാറുണ്ടെന്ന് അവിടെയുള്ളവർ എന്നോടു പറഞ്ഞു. റാം ജി റാവു സിനിമയൊക്കെ അവർക്കറിയാം.’

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT