Kerala News

എന്‍എസ്എസ്സിന്റെ വക രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന; വിശ്വാസത്തിന്റെ പുറത്താണ് തീരുമാനമെന്ന് നേതാക്കൾ

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി എന്‍എസ്എസ്. ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നൽകിയത്. സ്വന്തം നിലയ്ക്കാണ് നൽകിയതെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ടെന്നും എൻ എസ് എസ് വിശദീകരിച്ചു. എസ് ബി ഐയുടെ അയോദ്ധ്യ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരുന്നത്. വിശ്വാസത്തിന്റെ പുറത്തുളള തീരുമാനമാണിതെന്നാണ് എൻ എസ് എസിന്റെ ഔദ്യോഗിക വിശദീകരണം.

രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം അടക്കം എൻ എസ് എസ് സജീവമായി ഉന്നയിച്ചിരുന്നു. ബി ജെ പിയുമായി എൻ എസ് എസ് അടുക്കുന്നുവെന്ന അഭ്യൂഹങ്ങളും നേരത്തെ തന്നെ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മന്നം സമാധിയിലെത്തിച്ച് പുഷ്‌പാർച്ചന നടത്താനുളള നീക്കം സംസ്ഥാന ബി ജെ പി നേതൃത്വം നടത്തുകയും ചെയ്‌തിരുന്നു.

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ സാഹചര്യത്തിൽ എൻ എസ് എസ് സമദൂര സിദ്ധാന്തത്തിൽ നിന്ന് മാറി ചിന്തിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT