Kerala News

'ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റുകാരനായിരുന്നയാള്‍ക്ക് ബിജെപിയില്‍ പോകാനാകില്ല'; പ്രതികരണവുമായി എം.എം ലോറന്‍സ്

ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റുകാരനായിരുന്നയാള്‍ക്ക് ബിജെപിയില്‍ പോകാനാകില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ്. മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നതില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റുകാരനായിരുന്ന ഒരാള്‍ക്ക് ഒരിക്കലും ബിജെപി പോലൊരു പാര്‍ട്ടിയിലേക്ക് പോകുവാന്‍ കഴിയില്ല', എന്നുമാത്രമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബിജെപിയില്‍ ചേരുകയാണെന്ന് അഡ്വ. എബ്രഹാം ലോറന്‍സ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്ന് അദ്ദേഹം അടുത്ത ദിവസം ഓണ്‍ലൈനിലൂടെ അംഗത്വം സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതാക്കളും അറിയിച്ചിരുന്നു. ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായതില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തതെന്നാണ് എബ്രഹാം ലോറന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്. സിപിഎം അതിന്റെ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിനാല്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുന്നു. ബിജെപിയില്‍ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമില്ല, താന്‍ കുട്ടിയല്ല,ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് ആ പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. നേരത്തെ ലോറന്‍സിന്റെ മകള്‍ ആശയുടെ മകന്‍ മിലന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തിരുവനന്തപുരത്ത് ബിജെപി സമരവേദികളിലടക്കം മിലന്‍ എത്തിയിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായവയും വോട്ടായി മാറിയതും; To The Point

ഓസീസ് മണ്ണില്‍ ഓസീസിനെ വിറപ്പിച്ച, കരയിപ്പിച്ച കോഹ്ലിയുടെ ഗാങ്‌സ്റ്റേഴ്‌സ് |WATCH

മറ്റു സിനിമാ മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിതത്വം ഏറ്റവും കുറവ് മലയാള സിനിമയിൽ: സുഹാസിനി

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

SCROLL FOR NEXT