വോട്ടെണ്ണല്‍ അന്തിമ റൗണ്ടുകളില്‍. സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍. പാലക്കാട് യുഡിഎഫ് വന്‍ ഭൂരിപക്ഷത്തിലേക്ക്. ചേലക്കരയില്‍ ഒരു റൗണ്ടിലും ലീഡ് വിട്ടുകൊടുക്കാതെ എല്‍ഡിഎഫ് മുന്നേറ്റം. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്.
പാലക്കാട് കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 2021ല്‍ വിജയിച്ച ഷാഫി പറമ്പിലിന് ലഭിച്ചത് 3859 വോട്ടുകളുടെ ഭൂരിപക്ഷം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലീഡ് 15,000 കടന്നു. ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍. പാലക്കാട് നഗരസഭയിലും വോട്ടുകള്‍ കുറഞ്ഞു.
ചേലക്കരയില്‍ വോട്ടെണ്ണല്‍ 11 റൗണ്ടുകള്‍ പിന്നിടുമ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ് വിജയത്തിലേക്ക്. ലീഡ് 11362 വോട്ടുകള്‍. എല്ലാ റൗണ്ടിലും ലീഡ് വിട്ടുകൊടുക്കാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസിലെ രമ്യ ഹരിദാസ്.
വയനാട്ടില്‍ പ്രിയങ്ക വന്‍ വിജയത്തിലേക്ക്. ലീഡ് നില മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷം 364,422 വോട്ടുകളുടേത്.
ചേലക്കരയില്‍ 2016ലെ സ്വന്തം ഭൂരിപക്ഷം മറികടന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ്. 2016ല്‍ യുഡിഎഫിലെ തുളസി ടീച്ചറിനെ 10,200 വോട്ടുകള്‍ക്കാണ് പ്രദീപ് പരാജയപ്പെടുത്തിയത്. പത്ത് റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ പ്രദീപിന്റെ ലീഡ് 11,936.
പാലക്കാട് ലീഡ് നില പതിനായിരം കടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിയുടെ സി.കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്ത്.
ചേലക്കരയില്‍ പതിനായിരം വോട്ടുകളുടെ ലീഡ് കടന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ്. എട്ടാം റൗണ്ടില്‍ 10291 വോട്ടുകള്‍ മുന്നില്‍.
പാലക്കാട് കടുത്ത മത്സരം. ലീഡ് തിരിച്ചു പിടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. 1425 വോട്ടിന് മുന്നില്‍
ചേലക്കരയില്‍ മുന്നേറ്റം തുടര്‍ന്ന് യു.ആര്‍.പ്രദീപ്. 8567 വോട്ടുകളായി ലീഡ് ഉയര്‍ത്തി.
പാലക്കാട് ബിജെപിയുടെ ലീഡില്‍ ഇടിവ്. 464 വോട്ടുകള്‍ മാത്രം മുന്നില്‍.
പ്രിയങ്കയുടെ ലീഡ് ഒന്നര ലക്ഷത്തിലേക്ക്. 1,48,747 വോട്ടുകളുടെ ലീഡ്. ലഭിച്ച വോട്ടുകള്‍ 226,720
ലീഡ് മാറിമറിഞ്ഞ് പാലക്കാട്. അഞ്ചാം റൗണ്ടില്‍ ബിജെപിയുടെ സി.കൃഷ്ണകുമാര്‍ വീണ്ടും മുന്നില്‍. 1015 വോട്ടുകളുടെ ലീഡ്.
പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു. സത്യന്‍ മൊകേരിയേക്കാള്‍ 119,189 വോട്ടുകള്‍ക്ക് മുന്നിലാണ് പ്രിയങ്ക.
ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മുന്നേറുന്നു. രാവിലെ 10.00 മണിക്ക് 100451 വോട്ടിന്റെ ലീഡാണ് പ്രിയങ്ക നേടിയത്. 149,346 വോട്ടുകള്‍ പ്രിയങ്കയ്ക്ക് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി സിപിഐയിലെ സത്യന്‍ മൊകേരിക്ക് 48,895 വോട്ടുകള്‍ ലഭിച്ചു. ബിജെപിയുടെ നവ്യ ഹരിദാസിന് 27,921 വോട്ടുകള്‍ മാത്രമാണ് നേടാനായത്. പാലക്കാട് ആദ്യഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് പിടിച്ചു. 1366 വോട്ടുകളാണ് രാഹുലിന്റെ ലീഡ്. കൃഷ്ണകുമാറിന് 15,910 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സരിന് 8979 വോട്ടുകളും ലഭിച്ചു. ചേലക്കര നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ് മുന്നേറുന്നു. 7598 വോട്ടുകളാണ് ലീഡ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 15196 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.ബാലകൃഷ്ണന് 9455 വോട്ടുകള്‍ ലഭിച്ചു.