Kerala News

എസ്തയുടെയും റാഹേലിന്റെയും അയ്മനം; 2022ല്‍ ലോകം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന്

വേമ്പനാട് കായലും മീനച്ചിലാറും അതിര്‍ത്തി നിശ്ചയിക്കുന്ന അയ്മനം എന്ന ഗ്രാമം 'കോണ്ടേ നാസ്റ്റ്' ട്രാവലറിന്റെ പട്ടികയില്‍. ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയിലാണ് കോട്ടയത്തെ ചെറിയ ഗ്രാമം ഇടംപിടിച്ചിരിക്കുന്നത്. 25-ഓളം ദേശിയ മാഗസിൻ പുരസ്‌കാരങ്ങൾ നേടിയ കോണ്ടേ നാസ്റ്റ് ട്രാവലർ എല്ലാ യാത്രാപ്രേമികളുടെയും വഴികാട്ടിയാണ്.

അരുന്ധതി റോയ്ക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത 'ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സി'ന് പശ്ചാത്തലമാകുന്ന അയ്മനം നോവലിലൂടെ ലോകപ്രശസ്തമാണ്. വായനയില്‍ സാങ്കല്‍പികം എന്ന് തോന്നുമെങ്കിലും, അയ്മനം അതിലേറെ സുന്ദരമാണെന്നതാണ് കോണ്ടേ നാസ്റ്റിന്റെ ഈ തീരുമാനം തെളിയിക്കുന്നത്.

ഡിജിറ്റല്‍ ലോകത്ത് നിന്ന് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാനും, തനിച്ചിരുന്ന് പ്രസിദ്ധീരിക്കാന്‍ പാകത്തിന് എഴുതാനും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന സ്ഥലമാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് രണ്ടര മണിക്കൂര്‍ അകലെ ഉള്ള അയ്മനം എന്ന് കോണ്ടേ നാസ്റ്റ് പറയുന്നു.


കേരളാ ടുറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുരസ്‌കാരം അംഗീകരിച്ച് ട്വീറ്റ് ചെയ്തിരുന്നു. അയ്മനം ഒരു ചെറിയ ഗ്രാമം ആണെങ്കില്‍ പോലും അതിന്റെ പ്രാചീനമായ ഭംഗിയും സാംസ്‌കാരിക വൈവിധ്യവും ആകര്‍ഷകമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ലോകത്തെ പല പ്രധാന നഗരങ്ങള്‍ ഉള്‍പ്പെട്ട പട്ടികയിലാണ് അയ്മനം സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ സിക്കിം, മേഘാലയ, ഒഡിഷ, രാജസ്ഥാന്‍, ഗോവ, സിന്ധുദുര്‍ഗ് (മഹാരാഷ്ട്ര), കൊല്‍ക്കത്ത (വെസ്റ്റ് ബംഗാള്‍), ഭിംറ്റാല്‍ (ഉത്തരാഖണ്ഡ്) എന്നീ സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശീലങ്ക, ഖത്തര്‍, ഭൂട്ടാന്‍, ജപ്പാന്‍, യുഎഇ , ഈജിപ്ത്, ഒക്ലഹോമ, സിയോള്‍, സിങ്കപ്പൂര്‍, സുംബാ, ലണ്ടന്‍, ട്രോണ്ടേലയ് കൗണ്ടി, ഇസ്താന്‍ബുള്‍, ബലേറിക് ഐലന്‍ഡ്സ്, രാപ്പാ നുയി, കേപ് വെര്‍ദെ, ഗാബോണ്‍, സിസിലി, മാള്‍ട്ട, ഉസ്‌ബെക്കിസ്ഥാന്‍, സെര്‍ബിയ എന്നിവയാണ് മറ്റ് സ്ഥലങ്ങള്‍.

കഴിഞ്ഞ നവംബറില്‍ 'അയ്മനം മോഡല്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം വില്ലേജ് പ്രോജക്ടി'ന് വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ വെച്ച് 'ഇന്ത്യന്‍ റെസ്‌പോണ്‌സിബിള്‍ ടൂറിസം വണ്‍ ടു വാച്ച'് പുരസ്‌കാരം ലഭിച്ചിരുന്നു. ഗ്രാമത്തിന്റെ പൈതൃകവും സംസ്‌കാരവും ലോകത്തോട് വിളിച്ചു പറയുന്നതിനൊപ്പം, വൃത്തിയോടെയും പ്ലാസ്റ്റിക് വിമുക്തമായും നിലനിര്‍ത്തി തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്തതിനായിരുന്നു പുരസ്‌കാരം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT