Kerala News

ജനസേവനമാണ് ലക്ഷ്യം, മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് ഇ.ശ്രീധരന്‍, വിശദീകരണം ബി.ജെ.പിയിലെ ആശയക്കുഴപ്പത്തിന് പിന്നാലെ

ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ബി.ജെ.പി കേന്ദ്രനേതൃത്വത്തില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ.ശ്രീധരനെ പ്രഖ്യാപിച്ചില്ലെന്ന വാദവുമായി കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പിന്നീട് രംഗത്ത് വരികയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും ജനസേവനം മാത്രം ലക്ഷ്യമിട്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ഇ.ശ്രീധരന്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് പ്രതികരണംഒരു പദവിയും ആഗ്രഹിച്ചില്ല. ബിജെപി കേന്ദ്രനേതൃത്വമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രഖ്യാപിക്കേണ്ടത്. അത്തരമൊരു നിര്‍ദേശം വന്നാല്‍ സ്വീകരിക്കുമെന്നും ശ്രീധരന്‍. പാര്‍ട്ടിയിലെ ആശയക്കുഴപ്പത്തിന് പിന്നാലെയാണ് ശ്രീധരന്റെ വിശദീകരണം. വിവാദങ്ങള്‍ വിഷമിപ്പിച്ചില്ലെന്നും ഇ.ശ്രീധരന്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. ആലപ്പുഴയില്‍ വിജയയാത്രയിലായിരുന്നു കെ സുരേന്ദ്രന്റെ പ്രഖ്യാപനം. ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നും പറഞ്ഞിരുന്നു. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ഇ.ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീട് കേന്ദ്രമന്ത്രി വി.മുരളീധരനും ഇക്കാര്യം ട്വീറ്റും ചെയ്തു. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് പ്രഖ്യാപനമെന്ന് വന്നതോടെ വി.മുരളീധരന്‍ പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മുരളീധരന്റെ തിരുത്ത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു പ്രതികരണം.

ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇന്ന് വ്യക്തമാക്കി. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരന്‍ ബി.ജെ.പിയെ മുന്നില്‍ നിന്ന് നയിക്കുമെന്നും കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ.ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും കെ.സുരേന്ദ്രന്‍.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT