Kerala News

പി.ജയരാജന് സംസ്ഥാന സമിതിയുടെ വിമര്‍ശനം,ജില്ലാ സെക്രട്ടറിയറ്റിലെ പരിധി വിട്ട പെരുമാറ്റത്തില്‍

പി.ജയരാജനും കെ.പി സഹദേവനും സി.പി.ഐ.എം സംസ്ഥാന സമിതിയുടെ വിമര്‍ശനം. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടിയതിനാണ് വിമര്‍ശനം. പാര്‍ട്ടി യോഗത്തിന്റെ പൊതുമര്യാദക്ക് നിരക്കാത്ത രീതിയിലുള്ള പെരുമാറ്റമാണ് രണ്ട് മുതിര്‍ന്ന നേതാക്കളില്‍ നിന്നും ഉണ്ടായതെന്ന് സെക്രട്ടറിയറ്റില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയറ്റ് അംഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിമര്‍ശനം.

കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രബലനായ സിപിഎം നേതാവ് കൂടിയായ പി.ജയരാജനെതിരെ പാര്‍ട്ടി നേതൃത്വം അച്ചടക്കവാള്‍ ഉയര്‍ത്തുന്നത് ഇത് മൂന്നാം തവണയാണ്. വ്യക്തിപ്രഭാവം സൃഷ്ടിക്കുന്ന രീതിയില്‍ പ്രകീര്‍ത്തിക്കുന്ന പാട്ടുകളും പ്രചരണങ്ങളും നടത്തുന്നുവെന്ന് കാട്ടി നേരത്തെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ജില്ലയില്‍ പി.ജയരാജനെ പ്രകീര്‍ത്തിച്ച് ഫ്‌ളെക്‌സുകള്‍ നിറഞ്ഞതും വിപ്ലവഗാനം പുറത്തുവിട്ടതുമെല്ലാമായിരുന്നു അന്നത്തെ വിവാദം. സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു കമ്മീഷന്‍. വ്യക്തിപൂജ വിവാദത്തില്‍ ജയരാജന് പങ്കില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.

കര്‍ശന സ്വഭാവത്തിലുള്ള താക്കീതാണ് പി.ജയരാജനും കെ.പി സഹദേവനും നല്‍കിയിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയില്‍ പാര്‍ട്ടി പ്രതിരോധത്തിലായ വേളയിലും, ധന്‍രാജ് വധക്കേസില്‍ പൊലീസിനെതിരെ നടത്തിയ പ്രതിഷേധ വേളയിലും ജയരാജനെതിരെ സംസ്ഥാന നേതൃത്വത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് പി.ജയരാജനെ പരിഗണിക്കാത്തതും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതും അദ്ദേഹത്തെ ഒതുക്കുന്നതിന്റെ ഭാഗമാണെന്ന് പ്രചരണമുണ്ടായിരുന്നു. പി.ജെ ആര്‍മി പോലുള്ള സോഷ്യല്‍ മീഡിയ പേജുകളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പി.ജയരാജന്‍ തന്നെ തന്നെ അനൂകൂലിച്ചുള്ള പ്രതിഷേധങ്ങളെ തള്ളി പിന്നീട് രംഗത്ത് വരികയായിരുന്നു.

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

SCROLL FOR NEXT