Kerala News

'എങ്ങനെ കൈകാര്യം ചെയ്യണമെന്നാറിയാം; കൊലയ്ക്ക് പിന്നാലെ ബി.ജെ.പി നേതാവിന്റെ പ്രസംഗം പുറത്ത്

തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ബി.ജെ.പി നേതാവിന്റെ പ്രസംഗം പുറത്ത്. തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ ലിജേഷാണ് പ്രകോപനപമായി പ്രസംഗിച്ചത്. ക്ഷേത്രത്തിലെ തര്‍ക്കത്തിനെത്തുടര്‍ന്ന് ബി.ജെ.പി നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപനപമായ പ്രസംഗം. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്ന് സി.പി.എം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചര്‍ച്ചയായത്.

ക്ഷേത്രത്തില്‍ വെച്ച് സി.പി.എമ്മുമാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇതിനെ വൈകാരികമായിട്ടാണ് എടുത്തിട്ടുള്ളതെന്നും ബി.ജെ.പി നേതാവ് പ്രസംഗിക്കുന്നു. പ്രവര്‍ത്തകരുടെ മേല്‍ കൈവെച്ചാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബോധ്യമുണ്ട്. ഏത് രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ സി.പി.എമ്മിന്റെ നേതാക്കള്‍ക്ക് മനസിലാകുമെന്നും ബി.ജെ.പി നേതാവ് പ്രസംഗിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ പുലര്‍ച്ചെ ജോലി കഴിഞ്ഞ് വരുമ്പോഴായിരുന്നു വെട്ടിക്കൊന്നത്. ഹരിദാസിന്റെ വീടിന് മുന്നില്‍ കാത്തിരുന്ന സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കാല്‍ അറുത്തുമാറ്റിയ നിലയിലാണ്. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഹരിദാസിനെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലാണുള്ളത്.

ഹരിദാസിന്റെ ബന്ധുക്കളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റു. തലശ്ശേരിയിലും ന്യൂമാഹിയിലും ഹര്‍ത്താലാണ്.

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

SCROLL FOR NEXT