കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലായ ട്രാവല്‍ വ്‌ലോഗേഴ്‌സ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ വിട്ടയക്കണമെന്നും മോഡിഫൈ ചെയ്ത് നിയമം ലംഘിച്ചതിന് പിടിച്ചെടുത്ത വാന്‍ വിട്ടുനല്‍കണമെന്നും കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ.
വ്‌ലോഗ്ഗര്‍മാരായ അനുജന്മാര്‍ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണ്. നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ പിഴ ചുമത്തുകയാണ് ചെയ്യേണ്ടത്. ജീവിതം മുന്നോട്ട് നയിക്കാന്‍ ചെറുപ്പക്കാര്‍ പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ സ്വയം കണ്ടെത്തുകയാണ്. അവര്‍ ആരെയും ഉപദ്രവിക്കാന്‍ വരുന്നില്ല, ആരെയും കൊള്ളയടിക്കാന്‍ വരുന്നില്ല, ഒരു തട്ടിപ്പിനും നേതൃത്വം നല്‍കുന്നില്ലെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റില്‍.
ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്
വാഹന വകുപ്പിന്റെ വേട്ട അവസാനിക്കുന്നില്ല...
വ്‌ലോഗ്ഗര്‍മാരായ അനുജന്മാര്‍ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണ്. നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ പിഴ ചുമത്തുകയാണ് ചെയ്യേണ്ടത്. ജീവിതം മുന്നോട്ട് നയിക്കാന്‍ ചെറുപ്പക്കാര്‍ പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ സ്വയം കണ്ടെത്തുകയാണ്. അവര്‍ ആരെയും ഉപദ്രവിക്കാന്‍ വരുന്നില്ല, ആരെയും കൊള്ളയടിക്കാന്‍ വരുന്നില്ല, ഒരു തട്ടിപ്പിനും നേതൃത്വം നല്‍കുന്നില്ല.
സ്വകാര്യ വാഹനത്തില്‍ മോഡിഫിക്കേഷന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം നോട്ടീസ് നല്‍കണം. അതിന് ശേഷമാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. വ്‌ലോഗ്ഗര്‍മാര്‍ക്ക് ഇന്ന് സെലിബ്രിറ്റികളെപോലെ ആരാധകരുണ്ട്. അവരെ അറസ്റ്റ് ചെയ്താല്‍ സ്വാഭാവികമായും അവിടെ ജനക്കൂട്ടം ഉണ്ടാകും. അത് മനസ്സിലാക്കി പെരുമാറാന്‍ പോലീസിന് കഴിയാതെ പോയി.
ഞാന്‍ മനസ്സിലാക്കിയത് വച്ച് ലോക രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ഇ ബുള്‍ ജെറ്റ് അവരുടെ വാഹനം പുതിയ രീതിയില്‍ ഇറക്കിയിരിക്കുന്നത്. മുന്‍പും അവര്‍ വാഹനം മോഡിഫിക്കേഷന്‍ ചെയ്തിരുന്നു. അപ്പോഴെല്ലാം അനുമതി വാങ്ങിയിരുന്നു എന്നാണ് അറിയുന്നത്. ഇത്തവണ വാഹനത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് ഇറക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. വാഹനം വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
അവര്‍ക്ക് അനുമതി വാങ്ങാനുള്ള സാവകാശം പോലും നല്‍കാതെ ഇത്ര തിടുക്കത്തില്‍ അറസ്റ്റ് നാടകം നടത്തിയതിന്റെ പിന്നിലെ കാരണം പോലീസ് തന്നെ വ്യക്തമാക്കണം.
ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നവരായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും പോലീസും മാറരുത്.
എബിനെയും ലിബിനെയും അവരുടെ വാഹനത്തെയും വിട്ടുനല്‍കാന്‍ പോലീസും വാഹന വകുപ്പും തയ്യാറാകണം.
കണ്ണൂര്‍ ആര്‍ ടി ഓഫീസിലേക്ക് വാഹനത്തിന്റെ നികുതി വീഴ്ചയുടെ പേരില്‍ വിളിപ്പിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്ന രീതിയില്‍ അതിക്രമം നടത്തിയെന്നാണ് എബിന്റെയും ലിബിന്റെയും പേരിലുള്ള കേസ്.
പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തോളം വകുപ്പുകളാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ചുമത്തിയിരിക്കുന്നത്.