മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന് രക്ഷപ്പെടുത്താനുള്ള ദൗത്യം അവസാനഘട്ടത്തില്‍. ബാബുവിന്റെ ശരീരത്തില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ചു. മുകളിലേക്ക് കയറി തുടങ്ങി.
രക്ഷാപ്രവര്‍ത്തകര്‍ വെള്ളം നല്‍കി. രക്ഷാപ്രവര്‍ത്തകരെ കണ്ട ബാബു എഴുന്നേറ്റ് നിന്ന് കൈവീശി. വെള്ളം ആവശ്യപ്പെട്ടു. മല മുകളിലെത്തിയ സംഘം കയര്‍ കെട്ടി താഴേക്ക് ഇറങ്ങുകയായിരുന്നു. കയറില്‍ പിടിച്ച് കയറാന്‍ ബാബുവിന് കഴിയുമോ എന്നതിലായിരുന്നു ആശങ്ക. ആരോഗ്യനില തൃപ്തികരമാണെന്നാണ് കരുതുന്നത്.
പാലക്കാട് മെഡിക്കല്‍ ടീമിന് ആവശ്യമായ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ സംഘം സജ്ജമാണ്. ഐവി ഫ്ളൂയിഡ് നല്‍കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ താഴെ ക്രമീകരിച്ചിട്ടുണ്ട്. പാലക്കാട് ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടാകും. ആoമ്പുലന്‍സുകളും ക്രമീകരിച്ചിട്ടുണ്ട്. സ്പെഷ്യാലിറ്റി ചികിത്സകള്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലൊരുക്കിയിട്ടുണ്ട്.