ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ നിയമഭേദഗതി നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടിരുന്നു.
രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണറെ അറിയിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചുള്ളതാണെന്നും കൊണ്ടു വരാനുള്ള സാഹചര്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു.
ലോകായുക്ത നിയമത്തിലെ പതിനാലാണ് വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതോടെയാണ് അനിശ്ചിതത്വം അവസാനിപ്പിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്.