Kerala News

'അമ്മ' നേതൃസ്ഥാനത്തേക്ക് മോഹൻലാൽ തിരികെ വരണം, രഞ്ജിത്ത് നല്ല മനുഷ്യൻ; നിരപരാധിത്വം തെളിയിച്ച് തിരിച്ച് വരും; പ്രേംകുമാർ

'അമ്മ' പ്രസിഡന്റ് പദവിയിലേക് മോഹൻലാൽ തിരികെ വരണമാണെന്നാണ് തന്റെ ആഗ്രഹമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ആരോപണവിധേയരായവർ മാറിനിൽക്കുക എന്നത് ധാർമിക ഉത്തരവാദിത്തമാണ്. എന്നാൽ ആരോപണം നേരിടാത്തവർ കൂടെ ഒന്നടങ്കം രാജിവെച്ചത് ജനാധിപത്യ വിരുദ്ധമാണ്. നടന്മാർക്കെതിരായ ആരോപണങ്ങൾ കൊണ്ട് മാത്രം അവരെ കുറ്റക്കാരായി ചിത്രീകരിക്കരുത്. നിലവിൽ അവർ കുറ്റവാളിയെന്ന് പറയാനാകില്ല. ബ്ലാക്ക് മെയിലിംഗും പണം തട്ടലും ഇതിന് പിറകെ നടക്കുന്നുണ്ടെന്നും പ്രേംകുമാർ പറഞ്ഞു.

പ്രേംകുമാറിന്റെ വാക്കുകൾ

ആരോപണം വന്നത് കൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കരുത്. ഈ സാഹചര്യം മുതലെടുത്ത് പണം തട്ടാനായി ഒരു വിഭാഗം ഇറങ്ങിത്തിരിച്ചിട്ടുണ്ട്. നിയമ നടപടി തുടരട്ടെ. നിലവിലെ സാഹചര്യത്തിൽ ആരെയും കുറ്റവാളിയായി ചിത്രീകരിക്കാൻ ശ്രമിക്കരുത്. ആർക്ക് വേണമെങ്കിലും ആരെയും കേസിൽ കുടുക്കാമെന്ന സാഹചര്യമാണ്. നിലവിലെ ആരോപണങ്ങളിൽ ഏതെല്ലാം സത്യമാണ് എന്ന് ഇനിയും തെളിഞ്ഞിട്ടില്ലലോ.

'അമ്മ' ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടന ആണ്. കഴിഞ്ഞ ജൂണിൽ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ കണ്ടെത്തി. അതിലെ ഭാരവാഹികൾക്കെതിരെ ആരോപണം വന്ന പശ്ചാത്തലത്തിൽ അവർ മാറിനിൽക്കുക എന്നത് ഉത്തരവാദിത്തമാണ്. എന്നാൽ അതിന്റെ പേരിൽ എല്ലാവരും ഒന്നടങ്കം മാറി നിന്നത് ജനാധിപത്യ വിരുദ്ധ നിലപാടായിപ്പോയി. അത് വോട്ട് ചെയ്ത് വിജയിപ്പിച്ചവരോടുള്ള അവഹേളനമാണ്. ലാലേട്ടൻ ഒന്നും ഒരു ആരോപണവും നേരിടുന്നില്ലല്ലോ. മോഹൻലാൽ പ്രസിഡന്റ് പദവിയിലേക്ക് തിരികെ വരണം. 'അമ്മ' ജനറൽ സെക്രട്ടറി രാജിവെച്ചത് മാതൃകാ പരമായ തീരുമാനം ആണ്. മോഹൻലാലിന്റെ രാജി ഒളിച്ചോട്ടം എന്ന് പറയാനാകില്ല. അത് ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്. ഓരോ ചോദ്യങ്ങൾക്കും പല ആളുകളും വ്യത്യസ്ത രീതിയിലാകും ഉത്തരം പറയുക.

രഞ്ജിത്ത് രാജിവെച്ച ഉടനെ ഫോണിൽ വിളിച്ചിരുന്നു. നല്ല മനുഷ്യനാണ്. രാജിക്കാര്യം ഞങ്ങളുമായി ഒന്നും സംസാരിച്ചിരുന്നില്ല. അദ്ദേഹം പദവി ഏറ്റെടുത്തത് മുതൽ അദ്ദേഹത്തിന്റെ രക്തത്തിനായി ദാഹിക്കുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ തന്നെ രഞ്ജിത്തിനെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയുണ്ട്. നിരപരാധിത്വം തെളിയിച്ച് രഞ്ജിത്ത് തിരിച്ച് വരട്ടെയെന്നാണ് എന്റെ ആഗ്രഹം.

അക്കാദമി തലപ്പത്തേക്ക് ഒരു വനിതാ പ്രതിനിധി വരട്ടെയെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. ഈ അവസ്ഥകൾ നിലനിൽക്കുമ്പോൾ അത് ഗുണം ചെയ്യും. സിനിമ മേഖലയിൽ മാത്രമാണ് ഇത്തരം പ്രശ്നം എന്ന ചിന്താഗതി ശരിയല്ല. ഹേമ കമ്മിറ്റി ഒരു മാതൃകയാണ്. ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT