News n Views

‘പത്തനംതിട്ടയില്‍ മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചു’; ഗ്രേസ് ആന്റോ തെരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്ന് ഹൈക്കോടതി

THE CUE

പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ഹൈക്കോടതി. പ്രചാരണത്തില്‍ പെരുമാറ്റചട്ടം ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് ഇടതുസ്ഥാനാര്‍ത്ഥിയായിരുന്ന വീണാ ജോര്‍ജ്ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ പെന്തകോസ്ത് മതവേദികളില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ആന്റോ ആന്റണിക്ക് വേണ്ടി വോട്ട് പിടിക്കുന്നതിനായാണ് ഇത്തരം പ്രചാരണം നടത്തിയതെന്നാണ് വീണാ ജോര്‍ജ്ജിന്റെ പരാതി. ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോടതി കണ്ടെത്തി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം പതിമൂന്നിന് പരിഗണിക്കും.

ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ 44613 വോട്ടിനാണ് ആന്റോ ആന്റണി വിജയിച്ചത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു ഇവിടുത്തെ മത്സരം. ആറന്‍മുളയില്‍ അട്ടിമറി വിജയം നേടിയ വീണാ ജോര്‍ജിനെ ഇറക്കി ന്യൂനപക്ഷ വോട്ടില്‍ വിള്ളല്‍ വീഴ്ത്താനായിരുന്നു ഇടതുപക്ഷത്തിന്റെ ശ്രമം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT