News n Views

‘ഭീരുക്കളും നട്ടെല്ലില്ലാത്തവരും’; പൗരത്വ ഭേദഗതി നിയമത്തില്‍ ബോളിവുഡ് നിശബ്ദതയെ വിമര്‍ശിച്ച് കങ്കണ 

THE CUE

ബോളിവുഡ് താരങ്ങളുടെ നിശ്ബ്ദതയെക്കെതിരെ ആഞ്ഞടിച്ചെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുക്കാനോ രാജ്യത്തെ പ്രക്ഷോഭങ്ങളെ പിന്തുണക്കാനോ കങ്കണ തയ്യാറായില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം അരങ്ങേറിയിട്ടും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാരും തന്നെ പ്രതികരിച്ചിരുന്നില്ല. രാജ്കുമാര്‍ റാവു, പരിനീതി ചോപ്ര, സയനി ഗുപ്ത, സ്വര ഭാസ്‌കര്‍, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയ വളരെകുറച്ച് പേര്‍ മാത്രമായിരുന്നു ജാമിയ മിലിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടപ്പോഴും പ്രതികരിച്ചത്. തുടര്‍ന്ന് ബോളിവുഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് കാമ്പയിനുകളും നടന്നിരുന്നു.

ബോളിവുഡ് മുഴുവന്‍ ഭീരുക്കളും നട്ടെല്ലില്ലാത്തവരുമാണെന്നും നടി കങ്കണ റണാവത് വിഷയത്തെക്കുറിച്ച് പ്രതികരിച്ചു. ബോളിവുഡ് മുഴുവന്‍ ഭീരുക്കാളെണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല, അവരാകെ ചെയ്യുന്നത് ദിവസവും 20 തവണ സ്വയം കണ്ണാടിയില്‍ നോക്കുന്നതാണ്. കങ്കണ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

എന്തെങ്കിലും ചോദിച്ചാല്‍ നമുക്ക് വൈദ്യുതിയുണ്ട്, നമുക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്, നമ്മള്‍ക്ക് പ്രത്യേക ഭാഗ്യം ലഭിച്ചവരാണ് എന്തിന് നമ്മള്‍ രാജ്യത്തെക്കുറിച്ചോര്‍ത്ത് അസ്വസ്ഥതപ്പെടണമെന്നായിരിക്കും പറയുക, വൈദ്യുതിയും വെള്ളവും സുന്ദരമായ വീടുകളുമുള്ളത് കൊണ്ട് അവര്‍ എല്ലാവര്‍ക്കും മുകളിലാണ്
കങ്കണ

രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളിലും ജനതയിലുമെല്ലാം താരങ്ങള്‍ക്ക് എത്രത്തോളം താത്പര്യമില്ലെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടെന്നും അത് താരങ്ങളെ ഞെട്ടിക്കുന്നുവെന്നും കങ്കണ പറഞ്ഞു. അവര്‍ താത്പര്യമില്ലാത്തവരായത് കൊണ്ട് തന്നെ ഇപ്പോള്‍ ബോളിവുഡിന് നേരെയുള്ള പ്രതിഷേധങ്ങള്‍ നീതീരിക്കാന്‍ കഴിയുന്നതാണ്. താരങ്ങളെ ഐക്കണുകളാക്കി കാണുന്നത് അവസാനിപ്പിക്കണമെന്നും അവരെ അവര്‍ യഥാര്‍ത്ഥത്തില്‍ ആരാണോ അങ്ങനെ തന്നെ കാണാന്‍ ശ്രമിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബോളിവുഡ് താരങ്ങളുടെ നിശ്ബ്ദതയെക്കെതിരെ ആഞ്ഞടിച്ചെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുക്കാനോ രാജ്യത്തെ പ്രക്ഷോഭങ്ങളെ പിന്തുണക്കാനോ കങ്കണ തയ്യാറായില്ല. രാജ്യം നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ തുടക്കത്തിലാണെന്നും ഇന്ത്യ എന്താണെന്നും ഇന്ത്യക്കാര്‍ ആരാണെന്നുമെല്ലാം ഇനി തിരിച്ചറിയാമെന്നാണ് താരം പറഞ്ഞത്. മുന്‍പുള്ള സര്‍ക്കാരുകള്‍ നമ്മളുടെ അതിര്‍ത്തി അറിയരുതെന്നും ജനസഖ്യ അറിയരുതെന്നുമെല്ലാം കരുതിയിരുന്നു. അതുകൊണ്ടാണ് നമുക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും താരം പറഞ്ഞു.

വര്‍ധിച്ചു വരുന്ന ജനസംഖ്യ, പോഷകാഹാരക്കുറവ്, ലിംഗവ്യത്യാസം, ബലാത്സംഗങ്ങള്‍, തുടങ്ങിയ ഒരുപാട പ്രശ്‌നങ്ങള്‍ നമുക്ക് നേരിടാനുണ്ട്, മറ്റുള്ളവരെ സഹായിക്കാന്‍ സമയമുണ്ട്, പക്ഷേ ആദ്യം വീടിനകത്ത് ആളുകള്‍മരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയിട്ട് വേണം സമയം വരുമ്പോള്‍ മറ്റുള്ളവരെ സഹായിക്കാന്‍
കങ്കണ

പൗരത്വനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി ഇന്ന് തീരുമാനമെടുത്തിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ നല്‍കിയ 60ഓളം ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പക്ഷെ, നിയമം നടപ്പാക്കുന്നതിന് സ്റ്റേ ഏര്‍പ്പെടുത്തിയിടുത്തിട്ടില്ല. നോട്ടീസിന് ജനുവരി രണ്ടാം വാരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ജനുവരി 22നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക. കോണ്‍ഗ്രസ് നേതാവ്, ജയ്റാം രമേശ്, അസം ഗണപരിഷത്ത്, മുസ്ലീം ലീഗ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മതപരമായി വേര്‍തിരിച്ച് പൗരത്വം നല്‍കാനുള്ള നിയമം മതേതര ഇന്ത്യയെന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണെന്നും തുല്യതയേക്കുറിച്ച് വ്യക്തമാക്കുന്ന 14-ാം അനുഛേദത്തിന് എതിരാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT