ശബരിമലയിലെ സ്ത്രീപ്രവേശന നിലപാടില്‍ നിന്നും പിന്നോട്ട് പോയ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച നവോത്ഥാന സംരക്ഷണ സമിതി ചെയര്‍മാന്‍ പുന്നല ശ്രീകുമാറിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. നവോത്ഥാന സമിതിക്ക് മാത്രമല്ല, സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനങ്ങളിലെ നല്ലവശങ്ങളെ ഉള്‍ക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ വസ്തുതകള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനം. അത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാകണമെന്നില്ല. സത്യസന്ധവും ശരിയുമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.കടകംപള്ളി
ശബരിമല കയറേണ്ട സ്ത്രീകള്‍ കോടതി ഉത്തരവുമായി വരട്ടെയെന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്ന് പുന്നല ശ്രീകുമാര്‍ ആരോപിച്ചിരുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത്. നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും പുന്നല കുറ്റപ്പെടുത്തിയിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം