ഓണ്‍ലൈന്‍ വഴി വിറ്റ 33,000 ടിന്‍ ബേബി പൗഡര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തിരിച്ചു വിളിക്കും. യുഎസില്‍ വിറ്റ പൗഡറില്‍ ആസ്‌ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയിലാണ് ആസ്‌ബെസ്‌റ്റോസ് കണ്ടെത്തിയത്. ആദ്യമായാണ് വിറ്റ പൗഡര്‍ തിരിച്ചു വാങ്ങുന്നത്.
ആസ്‌ബെസ്‌റ്റോസ് അര്‍ബുദത്തിന് കാരണാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.പല രാജ്യങ്ങളും ഇതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെയും ജോണ്‍സണ്‍സ് ബേബി പൗഡറില്‍ ആസ്‌ബെസ്റ്റോസിന്റെ അംശം കണ്ടെത്തിയിരുന്നു. കമ്പനിക്കെതിരെ നിരവധി കേസുകളും നിലവിലുണ്ട്.
പൗഡര്‍ തിരിച്ചു വിളിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് തിരിച്ചടിയുണ്ടായി. കമ്പനിയുടെ ഓഹരിയില്‍ വന്‍ ഇടിവുണ്ടായി.