വിദ്യാര്‍ത്ഥി സമരത്തേത്തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസ് വര്‍ധനയുള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഭാഗികമായി പിന്‍വലിക്കുകയാണെന്ന് ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി അധികൃതര്‍. ഹോസ്റ്റല്‍ ഫീസിലും വ്യവസ്ഥകളിലും 'വലിയ' ഇളവ് വരുത്തുകയാണെന്ന് എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം സര്‍വ്വകലാശാല പ്രഖ്യാപിച്ചു. സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പദ്ധതി കൊണ്ടുവരുമെന്നും വിദ്യാര്‍ത്ഥികള്‍ സമരം നിര്‍ത്തി ക്ലാസില്‍ കയറണമെന്നും മാനവവിഭവശേഷി മന്ത്രാലയം സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തു.
ഹോസ്റ്റല്‍ ഫീസില്‍ ചെറിയ ഇളവ് മാത്രം വരുത്തിക്കൊണ്ടുള്ള നീക്കം കള്ളത്തരമാണെന്നും കെണിയാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. ആവശ്യങ്ങള്‍ മുഴുവനായി അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. അധികൃതര്‍ അക്കാദമിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും വിദ്യാര്‍ത്ഥി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ചര്‍ച്ച നടത്തേണ്ടതെന്നും സമരക്കാര്‍ വ്യക്തമാക്കി.
ഡബിള്‍ റൂമുകള്‍ക്ക് മാസവാടക 10 രൂപയായിരുന്നത് 200 ആക്കി വര്‍ധിപ്പിച്ചത് 100 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. സിംഗിള്‍ റൂമുകളുടെ വാടക 20ല്‍ നിന്നും 600 ആക്കിയത് 200 ആക്കി കുറച്ചു. മെസ് സെക്യൂരിറ്റി ഫീസ് 5,500ല്‍ നിന്ന് 12,00 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. ആദ്യമായി ഏര്‍പ്പെടുത്തിയ 1,700 രൂപയുടെ 'യൂട്ടിലിറ്റി ചാര്‍ജസ്' ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ല. ഫീസ് വര്‍ധനകള്‍ക്കൊപ്പം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഡ്രസ് കോഡും നിരോധനാജ്ഞകളും പിന്‍വലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. വസ്ത്ര ധാരണത്തിലും ക്യാംപസിലെ സഞ്ചാര സ്വാതന്ത്ര്യത്തിലും കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധവും വിദ്യാര്‍ത്ഥി വിരുദ്ധവുമാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി സഞ്ചാരം നിഷേധിച്ചിട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറി എന്തിനാണെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നുണ്ട്.
999 ശതമാനം ഫീസ് വര്‍ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ഷിക ഫീസ് 2,740ല്‍ നിന്ന് 30,100 ആക്കിയത് അടിയന്തരമായി പിന്‍വലിക്കുക.വിദ്യാര്‍ത്ഥി യൂണിയന്‍
തിങ്കളാഴ്ച്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാനച്ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാലിനെ വിദ്യാര്‍ത്ഥികള്‍ ആറ് മണിക്കൂറോളം തടഞ്ഞുവെച്ചു. സമരക്കാരെ നേരിടാന്‍ പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തിറങ്ങി. സമര്‍ക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ നേരിടാനെത്തിയ പൊലീസും കേന്ദ്രസേനയും സമരക്കാരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ജെഎന്‍യു ടീച്ചേഴ്‌സ് യൂണിയന്‍ രംഗത്തെത്തിയിരുന്നു. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ രാജിവെക്കണമെന്നും ജെഎന്‍യുടിഎ പ്രതികരിച്ചു. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം